സ്മാർട്ടായി അരുവാപ്പുലത്തെ അങ്കണവാടികൾ :പുളിഞ്ചാണി അങ്കണവാടിയ്ക്ക് ഇനി പുതിയ കെട്ടിടം

  konnivartha.com/ അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 31 ആം നമ്പർ അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം.ദീർഘനാളായി വാടക കെട്ടിടത്തിൽആയിരുന്നു അങ്കണവാടിയുടെ പ്രവർത്തനം.   2021ൽ പുളിഞ്ചാണി തോട്ടിലെ വെള്ളം അങ്കണവാടിവരെ എത്താറായപ്പോൾ അവിടുത്തെ സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റേണ്ടി  വന്നു.അതിനുശേഷവും രണ്ടുവാടക കെട്ടിടങ്ങൾ മാറി. ഭൂമി കണ്ടെത്തുക എന്നതായിരുന്നു അങ്കണവാടി നിർമാണത്തിലെ തടസം. അതിരുങ്കൽ നിവാസികളായ ഷൈജു,ഷൈനി ദമ്പതികൾ അങ്കണവാടിക്ക് ഭൂമി വാങ്ങി നൽകിയതോടെ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും അരുവാപ്പുലം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി അങ്കണവാടി നിർമ്മാണത്തിന് തുക വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 22 ലക്ഷം രൂപയാണ് അങ്കണവാടി നിർമ്മാണത്തിന് ചിലവഴിച്ചിട്ടുള്ളത്. അങ്കണവാടിയുടെ മറ്റ് നവീകരണത്തിനും എയർകണ്ടീഷൻ ചെയ്യുന്നതിനും ആയി പുതിയ പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയായ ചടങ്ങിൽ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അങ്കണവാടിയുടെ ഉദ്ഘാടനം…

Read More

അരുവാപ്പുലം മ്ലാന്തടം കുടിവെള്ള പദ്ധതി യഥാർഥ്യമായി

  konnivartha.com; കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിവിഭാവനം ചെയ്ത മ്ലാന്തടം നിവാസികളുടെ ദീർഘനാളായുള്ള സ്വപ്ന പദ്ധതി മ്ലാന്തടം ജനകീയകുടിവെള്ള പദ്ധതി യഥാർഥ്യമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി59 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായ ചടങ്ങിൽ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി നടത്തിപ്പിന് സൗജന്യമായിഭൂമി വിട്ടു നൽകിയ ജയമോഹൻ, ഉത്തമൻ എന്നിവർക്ക് എംഎൽഎ ആദരവ് നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാർ,കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി, ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

Read More

അരുവാപ്പുലത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു

  ജില്ലയിൽ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ച് അരുവാപ്പുലം konnivartha.com/അരുവാപ്പുലം:ബാലസഹൃദ തദ്ദേശ സ്വയംഭരണം എന്ന ലക്ഷ്യത്തോടെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ജില്ലയിൽ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു. കുട്ടികളുടെ ക്ഷേമ,വികസന, സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. കുട്ടികളെ സംബന്ധിക്കുന്ന പരാതികളിൽ നടപടിയെടുക്കൽ, ബാലസൗഹാർദ വിവര പഠനം, കൗൺസിലിങ്, കുട്ടികളെ സംബന്ധിക്കുന്ന വിവിധ പദ്ധതികളുടെ നടപ്പാക്കലും മോണിറ്ററിങ്ങും ബോധവത്കരണം തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. കുട്ടികളിൽ കലാകായിക അഭിരുചി വളർത്തുന്നതിനുള്ള പരിപാടികൾ, വ്യക്തിത്വ വികസനത്തിനുള്ള പരിശീലനങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

അരുവാപ്പുലം കേന്ദ്രമായി പുതിയ കാർഷിക വിപണന കേന്ദ്രം ആരംഭിക്കണം

konnivartha.com: വന്യമൃഗ ശല്യം മൂലം ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്ന കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹന ചെലവും സമയനഷ്ടവും ഒഴിവാക്കുന്നതിനായി അരുവാപ്പുലം കേന്ദ്രമായി പുതിയ കാർഷിക വിപണന കേന്ദ്രം ആരംഭിക്കണമെന്ന് പ്രദേശത്തെ കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു . ഈ ആവിശ്യം ഉന്നയിച്ചു കൊണ്ട് കർഷക സമതിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമതിക്ക് നിവേദനം നൽകി. അരുവാപ്പുലം മേഖലയിലെ അന്‍പതോളം കര്‍ഷകരുടെ കൂട്ടായ്മയാണ് ആവശ്യം ഉന്നയിച്ചത് . കൊക്കാതോട് ,കല്ലേലി ,അരുവാപ്പുലം ,ഐരവണ്‍ മേഖലയില്‍ കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചു വരുന്ന പരമ്പരാഗത കര്‍ഷകര്‍ നിരവധി ഉണ്ട് . മുന്‍പ് കല്ലേലിയില്‍ മാതൃകാ ചന്ത പ്രവര്‍ത്തിച്ചു വന്നിരുന്നു . കൃഷി ആവശ്യങ്ങള്‍ക്ക് ഹാരിസന്‍ മലയാളം കമ്പനിയ്ക്ക് സര്‍ക്കാര്‍ പാട്ട വ്യവസ്ഥയില്‍ നല്‍കിയ സ്ഥലത്ത് വര്‍ഷങ്ങളോളം ചന്ത പ്രവര്‍ത്തിച്ചിരുന്നു . അന്ന് കോന്നിയില്‍ നിന്നടക്കം കച്ചവടക്കാര്‍ കല്ലേലി ചന്തയില്‍…

Read More

കർഷകർക്കായി പന്നിവേട്ട തുടർന്ന് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത്

  konnivartha.com: ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.കോന്നി  അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർമാരായ സിനിൽ വി മാത്യു, ജോൺ ജോസഫ് എന്നിവരാണ് പന്നിയെ വെടിവെച്ചത്. ബാബു ആദിത്യ ഭവനം നൽകിയ പരാതിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി നൽകിയ ഉത്തരവിലാണ് പന്നിയെ വെടിവെച്ചത്. കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തിരച്ചിലിൽ മൂന്നു കാട്ടുപന്നികളെ ഉന്മൂലനം ചെയ്തു. കർഷകർ ലഭ്യമാക്കുന്ന പരാതിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുവാൻ ഗ്രാമപഞ്ചായത്ത് സജ്ജമാണെന്നും ഇതിനായി ഏഴ് ഷൂട്ടർമാരെ ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് രേഷ്മ മറിയം റോയി പറഞ്ഞു.

Read More

അരുവാപ്പുലത്ത് ഹരിതകര്‍മ്മസേന അംഗങ്ങളെ ആദരിച്ചു

konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കുന്ന ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിച്ചു.കൂടുതല്‍ മികവോടെ പ്രവര്‍ത്തനം തുടരുന്നതിനായി എല്ലാ ഹരിതകർമ സേന അംഗങ്ങൾക്കും കുട, ഗ്ലൗ, മാസ്ക്, ഫസ്റ്റ് എയ്ഡ് എന്നീവയും വിതരണം ചെയ്തു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നതിന് 1.73ലക്ഷം രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയത്. വാതില്‍പ്പടി ശേഖരണം മെച്ചപ്പെടുത്തുന്നതിന് ഹരിതസഹായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നത്. എല്ലാമാസവും ഗ്രാമപഞ്ചായത്തില്‍ 100% വാതില്‍പടിശേഖരണം നടത്തുന്ന ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറുകള്‍ നല്‍കി ആദരിച്ചു.ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സഹായ ഉപകരണങ്ങളുടെ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ,വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ, ഗ്രാമപഞ്ചായത്ത്…

Read More