കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് കിടത്തി ചികിത്സ രോഗികളുടെ ഭക്ഷണ സൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നത്. പരിശോധനയിൽ കോവിഡ് പോസറ്റീവായി കാണുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണവും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കും.അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നനല്‍കുന്നത് . ജീവനക്കാർ ആശുപത്രിയിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്.ജീവനക്കാർക്കായി 8 മുറികളാണ് മാറ്റി വച്ചിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗം ഉണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങളാണ് മെഡിക്കൽ കോളേജിൽ തയ്യാറാക്കുന്നതെന്ന് കോന്നി എം.എൽ.എ അഡ്വ ജനീഷ് കുമാര്‍ പറഞ്ഞു കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ പരമാവധി…
Read More