വോട്ടേഴ്സ് സ്ലിപ്പ് വിതരണം നാളെ(31)പൂര്‍ത്തിയാകും നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നാളെ (31) പൂര്‍ത്തിയാകും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ്(ബി.എല്‍.ഒ) വോട്ടര്‍മാര്‍ക്ക് വോട്ടേഴ് സ്ലിപ്പ് വിതരണം ചെയ്യുക. 1077 ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. വോട്ടിംഗ് ദിവസം വെബ് കാസ്റ്റിംഗ് സജ്ജീകരിക്കും: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയിലെ 716 ബൂത്തുകളില്‍ വോട്ടെടുപ്പ് ദിവസം വെബ് കാസ്റ്റിംഗ് സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. വോട്ടെടുപ്പ് ദിവസം വെബ്കാസ്റ്റിംഗ് സജീകരിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കണ്‍ട്രോള്‍ റൂം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ കെഎസ്ഇബി, ബിഎസ്എന്‍എല്‍, കെല്‍ട്രോണ്‍, ഐ ടി മിഷന്‍, പോലീസ്, ആര്‍ടിഒ, ഫയര്‍ഫോഴ്‌സ്, പിഡബ്ല്യൂഡി എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കും. ജില്ലയില്‍ 716 ബൂത്തുകളിലെ വെബ്കാസ്റ്റിംഗ്…
Read More