KONNIVARTHA.COM: കേരളാ ആയുർവേദ സിദ്ധ യൂനാനി ഔഷധ സംസ്ഥാന ലൈസൻസിങ് അതോറിറ്റി ആയ ഡെപ്യൂട്ടി ഡ്രഗ്‌സ്‌കൺട്രോളർ (ആയുർവേദം) പുറപ്പെടുവിക്കുന്ന സർക്കുലർ അനുസരിച്ച് ഔഷധ നിർമ്മാണ ലൈസൻസ്, ലോൺ ലൈസൻസ് എന്നിവ അടക്കം, ഡ്രഗ്സ് കണ്ട്രോൾ ആയുർവേദ വിഭാഗത്തിൽ നിന്നും നൽകുന്ന എല്ലാവിധ സേവനങ്ങൾക്കും ഉള്ള അപേക്ഷകൾ, ഇ-ഔഷധി പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കൂ. സംസ്ഥാനത്ത് അംഗീകൃത ആയുർവേദ സിദ്ധ യുനാനി ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇ ഔഷധി പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് വകുപ്പിൽ നിന്നുള്ള തുടർസേവനം ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആയൂർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. ഇതിനായിwww.e-aushadhi.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ അന്വേഷണങ്ങൾക്കായി അതത് ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ സേവനം തേടുക. (Trivandrum – 0471 2335393, 7483571810, 9037562045, Kollam,…
Read Moreടാഗ്: ayurvedic
സംസ്ഥാനത്ത് സ്പാകളും ആയുർവേദ സ്ഥാപനങ്ങളും തുറക്കാൻ അനുമതി
കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കുവാൻ അനുമതി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടത്. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുൻകരുതലുകളും സ്ഥാപനങ്ങൾ സ്വീകരിക്കണം. കൊവിഡ് പശ്ചാത്തലത്തിലെ വിനോദസഞ്ചാരമേഖലയുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലുള്ള സർക്കാർ മാർഗരേഖകൾ പൂർണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
Read More