മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുൻപ് മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നല്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

  konnivartha.com :മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുൻപു തന്നെ മെഡിക്കൽ കോളേജിനുള്ളിലെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ എച്ച്.എൽ.എൽ ന് അഡ്വ.കെ.യു.ജനീഷ് കുമാർ നിർദ്ദേശം നല്കി.മുഖ്യമന്ത്രിയുടെ മെഡിക്കൽ കോളേജ് സന്ദർശനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് എം.എൽ.എ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നല്കിയത്. ഏപ്രിൽ 24നാണ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി മെഡിക്കൽ കോളേജിലെത്തുന്നത്. നിലവിലുള്ള മെയിൻ റോഡിൻ്റെ ടാറിംഗ് അവസാനിക്കുന്നിടം മുതൽ ആശുപത്രിക്ക് മുന്നിലൂടെ അക്കാദമിക്ക് ബ്ലോക്ക് വരെയുള്ള 400 മീറ്റർ റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് എം.എൽ.എ നിർദ്ദേശം നല്കിയത്.10 മീറ്റർ വീതിയിൽ രണ്ട് വരി പാതയായാണ് റോഡ് നിർമ്മിക്കുന്നത്. നിലവിലുള്ള റോഡ് ജി.എസ്.പി, വെറ്റ് മിക്സ് മെക്കാഡം എന്നിവ ഉപയോഗിച്ച് 20 ഇഞ്ച് ഉയർത്തും.ഓടയും നിർമ്മിക്കും. തുടർന്ന് ബി.എം.ആൻറ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കും. കിഫ്ബി യിൽ നിന്നും ലഭ്യമായ 3.5 കോടി…

Read More