ജ്വല്ലറി ബിസിനസ് ആരംഭിച്ച് ആദിത്യ ബിര്‍ള ഗ്രൂപ്പ്

    konnivartha.com: കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് ജ്വല്ലറി റീട്ടെയില്‍ ബിസിനസ് ആരംഭിക്കുന്നതായി ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ല പ്രഖ്യാപിച്ചു. ഇന്ദ്രിയ ബ്രാന്‍ഡിലുള്ള പുതുതലമുറാ ബിസിനസിനായി 5000 കോടി രൂപ വകയിരുത്തി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ദേശീയ തലത്തിലെ മൂന്നു മുന്‍നിര സ്ഥാപനങ്ങളിലൊന്നായി മാറുകയാണ് ലക്ഷ്യം. ഇന്ത്യയിലെ റീട്ടെയില്‍ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാവും ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ കടന്നു വരവോടെ ഉണ്ടാകുക.   ആഗോള തലത്തിലെ ഏറ്റവും സാധ്യതകളുള്ള ഉപഭോക്തൃ വിഭാഗമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ വളരുകയാണെന്ന് കുമാര്‍ മംഗലം ബിര്‍ല പറഞ്ഞു. പെയിന്‍റ്, ജ്വല്ലറി എന്നീ മേഖലകളിലായി പുതിയ രണ്ടു ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചു കൊണ്ട് ഈ വര്‍ഷം തങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മുന്നേറ്റത്തിനു പിന്തുണ നല്‍കി. അനൗപചാരിക മേഖലകളില്‍ നിന്ന് ഔപചാരിക മേഖലകളിലേക്കുള്ള മൂല്യത്തോടെയുള്ള മാറ്റത്തിനു പിന്തുണ നല്‍കുന്നതാണ് ജ്വല്ലറി ബിസിനസിലേക്കുള്ള കടന്നു വരവ്.…

Read More

സപ്ലൈകോ:50 ഉത്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ്

  konnivartha.com: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 50-ാം വാർഷികത്തിന്റെ ഭാഗമായി 50 /50 (ഫിഫ്റ്റി ഫിഫ്റ്റി) പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം…

Read More