താരിണി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ പ്രവേശിച്ചു:നാവികസേനയിലെ രണ്ട് വനിതാ ഓഫീസർമാരാണ് നയിക്കുന്നത് konnivartha.com: നാവിക സാഗർ പരിക്രമ II പര്യവേഷണത്തിന്റെ നാലാം ഘട്ടം പൂർത്തിയാക്കി INSV താരിണി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ പ്രവേശിച്ചു. കപ്പലിനെയും ജീവനക്കാരെയും കേപ് ടൗണിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീമതി റൂബി ജസ്പ്രീത്, ദക്ഷിണാഫ്രിക്കൻ നേവി ഫ്ലീറ്റ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ (JG) ലിസ ഹെൻഡ്രിക്സ്, പ്രിട്ടോറിയയിലെ ഇന്ത്യൻ പ്രതിരോധ ഉപദേഷ്ടാവ് ക്യാപ്റ്റൻ അതുൽ സപാഹിയ എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. ദക്ഷിണാഫ്രിക്കൻ നാവിക ബാൻഡിന്റെ അഭിവാദ്യത്തോടെയാണ് കപ്പലിനെ തുറമുഖത്തേക്ക് സ്വാഗതം ചെയ്തത്. ഒക്ടോബർ 24 ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി നാവിക സാഗർ പരിക്രമ II പര്യവേഷണം ഗോവയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ നേവൽ സെയിലിംഗ് വെസ്സലിനെ (INSV താരിണി) ഇന്ത്യൻ നാവികസേനയിലെ…
Read More