കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/11/2022 )

‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു   ന്യൂ ഡൽഹി: നവംബർ 1, 2022      പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതു പരിപാടിയിൽ പങ്കെടുക്കുകയും സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗിരിവർഗവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. വേദിയിലെത്തിയ പ്രധാനമന്ത്രി ധുനിദർശനം നടത്തുകയും ഗോവിന്ദ് ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.    നമ്മുടെ ഗോത്രവർഗധീരരുടെ തപസ്യയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകമായ മാൻഗഢ് എന്ന പുണ്യഭൂമിയിലെത്തുന്നത് എപ്പോഴും പ്രചോദനമേകുന്നതാണെന്നു സദസിനെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. “രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും ജനങ്ങളുടെ പാരമ്പര്യം മാൻഗഢ് പങ്കിടുന്നു”- അദ്ദേഹം പറഞ്ഞു. ഒക്ടോബർ 30 ഗോവിന്ദ് ഗുരുവിന്റെ ചരമവാർഷിക ദിനമാണെന്നതു കണക്കിലെടുത്ത് അദ്ദേഹത്തിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.   ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ, ഗുജറാത്തിന്റെ ഭാഗമായ മാൻഗഢ് പ്രദേശത്തെ സേവിക്കാനായതു…

Read More