കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ (09/03/2023)

അഹമ്മദാബാദിൽ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് മത്സരത്തിന് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സാക്ഷികളായി ന്യൂഡൽഹി : 09 മാര്‍ച്ച്, 2023 ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നാലാമത് ബോർഡർ-ഗവാസ്‌കർ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ശ്രീ ആന്റണി അൽബനീസും സാക്ഷ്യം വഹിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. “ക്രിക്കറ്റ്, ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഒരു പൊതു അഭിനിവേശം! ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ ഭാഗങ്ങൾ വീക്ഷിക്കാൻ എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം അഹമ്മദാബാദിൽ എത്തിയതിൽ സന്തോഷമുണ്ട്. ഇതൊരു ആവേശകരമായ കളിയാ യിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്!” അഹമ്മദാബാദിൽ നിന്നുള്ള ടെസ്റ്റ് മത്സരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : “അഹമ്മദാബാദിൽ നിന്നുള്ള ചില കാഴ്ചകൾ. ഇത് മുഴുവൻ ക്രിക്കറ്റാണ്! ”…

Read More