അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് അവസരങ്ങളുടെ വലിയ ലോകം അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള മൂന്ന് അർദ്ധചാലക സൗകര്യങ്ങളുടെ ശിലാ സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ഐസറിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയാണ് ഇന്ത്യയുടെ ഭാവി. സാങ്കേതികവിദ്യ കൂടുതൽ മികച്ച രീതിയിൽ ഉൾക്കൊള്ളാനും കാലാനുസൃതമായ പരിവർത്തനത്തിലൂടെ സാങ്കേതികവിദ്യയെ പുനർ നിർവചിക്കാനും ഇതിലൂടെ സാധിക്കും. അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ…
Read More