നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ ഡെപ്യൂട്ടേഷന്‍ നിയമനം വിഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള തിരുവനന്തപുരത്തെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ കരിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പേ ലെവല്‍ 5 (29,200 രൂപ മുതല്‍ 92,300 രൂപ) തസ്തികയിലെ ഒരു ഒഴിവ് ഡെപ്യൂട്ടേഷന്‍ അല്ലെങ്കിൽ അബ്‌സോർപ്ഷൻ അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റ് റൂള്‍ പ്രകാരം നികത്തുന്നു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, വിഭിന്നശേഷി പഠനം എന്നിവയില്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദാനന്തര ബിരുദമുളള കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ സ്ഥിരജോലിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷക്കുന്നവർ 56 വയസ് കവിയാന്‍ പാടില്ല. വിഭിന്നശേഷി മേഖലയില്‍ തൊഴിൽ, സോഷ്യല്‍ വര്‍ക്ക്, വൊക്കോഷണല്‍ ഗൈഡന്‍സ് എന്നിവയില്‍ മൂന്നു വര്‍ഷത്തെ പരിചയം അഭിലഷണീയ യോഗ്യതയാണ്. യോഗ്യരായവര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 5 വര്‍ഷത്തെ അപാര്‍ രേഖ, വിജിലന്‍സ് ക്ലിയറന്‍സ് എന്നിവ സഹിതം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് എംപ്ലോയിമെന്റ് നാഷണല്‍ കരിയര്‍…
Read More