കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/11/2022)

കാശി തമിഴ് സംഗമം’ പ്രധാനമന്ത്രി വാരാണസിയിൽ ‘ഉദ്ഘാടനം ചെയ്യും.   ന്യൂഡൽഹി നവംബർ 18, 2022 ഉത്തർപ്രദേശിലെ വാരാണസിയിൽ ‘കാശി തമിഴ് സംഗമം’ എന്ന പേരിൽ ഒരു മാസം നീളുന്ന പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി    (നവംബർ 19-ന്)   ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പ്രാചീനവുമായ പഠന കേന്ദ്രങ്ങളായ  തമിഴ്‌നാടിനും കാശിക്കുമിടയിലുള്ള പഴക്കമുള്ള ബന്ധം വീണ്ടും കണ്ടെത്തി  പുനഃസ്ഥാപിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2022 നവംബർ 17 മുതൽ ഡിസംബർ 16 വരെ വാരാണസിയിൽ (കാശി) ‘കാശി തമിഴ് സംഗമം’ സംഘടിപ്പിക്കുന്നു.   പ്രധാനമന്ത്രിയുടെ കാശി സന്ദർശനത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങളും , കാശി തമിഴ് സംഗമത്തിന്റെ ഒരുക്കങ്ങളും   കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ വിലയിരുത്തി. കാശി തമിഴ് സംഗമം വിജയകരമായി സംഘടിപ്പിക്കുന്നതിന്…

Read More