കർണാടകത്തിലെ ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ന്യൂഡൽഹി : മാര്‍ച്ച് 25, 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്ഐഎംഎസ്ആർ മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും – തികച്ചും സൗജന്യമായി – എല്ലാവർക്കും നൽകും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം എം വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബല്ലാപ്പൂരെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ സമാധിയിൽ ആദരാഞ്ജലികൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനും അവസരം ലഭിച്ചതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പുണ്യഭൂമിക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കും പൊതുജനങ്ങൾക്കും വേണ്ടി…
Read More