കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/11/2022)

സുപ്രീം കോടതിയിലെ ഭരണഘടനാ ദിനാഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു   ന്യൂഡൽഹി ; നവംബർ 26, 2022    സുപ്രീംകോടതിയിൽ ഇന്ന് നടന്ന ഭരണഘടന ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു . ഇതോടനുബന്ധിച്ചു്  ചേർന്ന സമ്മേളനത്തെ  അദ്ദേഹം  അഭിസംബോധനയും  ചെയ്തു. ഭരണഘടനാ നിർമ്മാണ സഭ  ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 1949-നവംബർ 26-ന്റെ സ്മരണയ്ക്കായി 2015 മുതൽ ഭരണഘടന ദിനമായി ആഘോഷിക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് വെർച്വൽ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റിസ്   മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോടതി, എസ്3വാസ് വെബ്‌സൈറ്റ്, എന്നിവ ഉൾപ്പെടെ ഇ-കോടതി പദ്ധതിക്ക് കീഴിലുള്ള വിവിധ പുതിയ സംരംഭങ്ങൾക്കും  പ്രധാനമന്ത്രി സമാരംഭം കുറിച്ചു.   1949-ലെ ഈ ദിവസത്തിൽ സ്വതന്ത്ര ഇന്ത്യ അതിന്റെ തന്നെ ഒരു പുതിയ ഭാവിയുടെ അടിത്തറ പാകിയതായി ഭരണഘടനാ ദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി അനുസ്മരിച്ചു. ആസാദി കാ അമൃത് മഹോത്സവ…

Read More