konnivartha.com: കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ്സ് വകുപ്പിന്റെ കീഴിൽ ഉള്ള കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡിയുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ ആറാം സെമസ്റ്റർബി എസ് സി ഫുഡ് ടെക്നോളജി ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ പത്ത് റാങ്കിൽ ഒമ്പതും നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് .കോളേജിൽ നിന്നും പരീക്ഷ എഴുതിയ 40 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി സി എഫ് ആര്‍ ഡി കോളേജിലെ ബി എസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ആദ്യ പത്തു റാങ്കില്‍ ഒന്‍പതും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ആയിഷാ ഹുസൈന് ആണ് ഒന്നാം റാങ്ക്…
Read Moreടാഗ്: cfrd
കോന്നി:ബിഎസ്സി ഫുഡ് ടെക്നോളജി സീറ്റ് ഒഴിവ്
konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ 2024-28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്.ഫോണ്‍ : 0468 2240047, 9846585609
Read Moreകോന്നി:പ്രിന്‍സിപ്പല്‍ നിയമനം
konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ. യോഗ്യത :ഫുഡ് ടെക്നോളജി /ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവര്‍ത്തി പരിചയവും. മതിയായ യോഗ്യതയുളളവരുടെ അഭാവത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ് : www.supplycokerala.com, www.cfrdkerala.in. ഫോണ്‍ : 0468 2961144.
Read Moreകോന്നി :ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് നിയമനം
konnivartha.com: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി (എഫ്ക്യുഎംഎല്‍) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.supplycokerala.com, www.cfrdkerala.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0468 2961144
Read Moreകോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം : ഡ്രൈവര്‍ക്ക് പരിക്ക്
konnivartha.com: കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം. ഡ്രൈവര്‍ കുമ്മണ്ണൂർ പുഷ്പ വിലാസത്തില്‍ പുഷ്പകുമാറിന് പരിക്ക് പറ്റി . ഇന്ന് രാവിലെയാണ് സി എഫ് ആര്‍ ഡി വളപ്പില്‍ കൂട്ടമായി പന്നി എത്തിയത് . വീട്ടില്‍ നിന്നും സി എഫ് ആര്‍ ഡി ഓഫീസിലേക്ക് വന്ന പുഷ്പകുമാര്‍ ബൈക്ക് വെച്ചിട്ട് ഓഫീസിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ മുന്നിലൂടെ പാഞ്ഞു പോയ പന്നിക്കൂട്ടത്തെ നോക്കി നിന്നപ്പോള്‍ പിന്നിലൂടെ മറ്റൊരു പന്നി വന്നിടിച്ചു . കാലുകള്‍ക്ക് പരിക്ക് പറ്റി .നാല് കുത്തിക്കെട്ട് ഉണ്ട് . ഉടന്‍ തന്നെ കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി
Read Moreഎംഎസ്‌സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന് അപേക്ഷിക്കാം
konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ) നടത്തുന്ന എംഎസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് (202325)ബിഎസ്‌സി പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.
Read Moreകോന്നി സിഎഫ്റ്റി – കെയില്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കും: മന്ത്രി അഡ്വ. ജി. ആര്‍. അനില്‍
നിലവിലുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ ബാച്ചുകള്‍ ആരംഭിക്കും konnivartha.com : ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ(സിഎഫ്ആര്‍ഡി) കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിനസ് ഫുഡ് ടെക്‌നോളജിയില്‍ (സിഎഫ്റ്റി -കെ ) കൂടുതല്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. സിഎഫ്റ്റി -കെ യിലെ ബിഎസ്‌സി/എംഎസ്‌സി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ഏറെ സാധ്യതകള്‍ നല്‍കുന്നതും വളരെ പ്രയോജനപ്പെടുന്നതുമാണ് ഫുഡ് ടെക്‌നോളജിയിലെ കോഴ്‌സുകള്‍. കോളജില്‍ നിലവിലുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ ബാച്ചുകള്‍ ആരംഭിക്കും. ഭക്ഷ്യ ഗുണനിലവാര പരിശോധനാ ലാബിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. ഇതിനായി 38 ലക്ഷം രൂപ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്. 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആണ് ആചരിക്കുന്നത്. ഇതിന് ആവശ്യമായ പ്രചാരണം…
Read Moreകോന്നി സി എഫ് ആര്‍ ഡിയില്‍ ഫുഡ് ടെക്‌നോളജി കോഴ്‌സ്
ഫുഡ് ടെക്‌നോളജി കോഴ്‌സ് konnivartha.com :കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ(സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബിഎസ് സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.supplycokerala.com സന്ദര്‍ശിക്കുക.
Read Moreകോന്നിയില്‍ സീനിയര്‍ അനലിസ്റ്റ് ഒഴിവ്
കോന്നി വാര്‍ത്ത : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25,000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത- 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ബയോ കെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുളള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.supplycokerala.com സന്ദര്‍ശിക്കാം. ഫോണ്‍ : 0468 2241144.
Read More