konnivartha.com: ചിക്കാഗോ എക്യൂമെനിക്കല് ബാസ്കറ്റ് ബോള് ടൂര്ണ്ണമെന്റ്: സീറോ മലബാര് കത്തീഡ്രല് ഒന്നാം സ്ഥാനവും, ക്നാനായ കാത്തലിക് ചര്ച്ച് രണ്ടാം സ്ഥാനവും നേടി ബെഞ്ചമിന് തോമസ് (പി.ആര്.ഒ) ചിക്കാഗോ എക്യൂമെനിക്കല് കൗണ്സിലിന്റെ ആഭിമുഖ്യത്തില് നടത്തപ്പെട്ട ബാസ്കറ്റ് ബോള് മത്സരത്തില് മാര്ത്തോമാ ശ്ശീഹാ സീറോ മലബാര് കാത്തലിക് കത്തീഡ്രല് ടീം ഒന്നാം സ്ഥാനവും, ക്നാനായ കാത്തലിക് ചര്ച്ച് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്ലെന് എല്ലനിലുള്ള ആക്കര്മാന് സ്പോര്ട്സ് സെന്ററില് വച്ച് നവംബര് 18-ന് ശനിയാഴ്ച നടത്തപ്പെട്ട ടൂര്ണമെന്റില് സീറോ മലബാര് കാത്തലിക് ചര്ച്ച്, ക്നാനായ കാത്തലിക് ചര്ച്ച്, മാര്ത്തോമാ ചര്ച്ച്, മലങ്കര കാത്തലിക് ചര്ച്ച്, ഓര്ത്തഡോക്സ് ചര്ച്ച്, യാക്കോബായ ചര്ച്ച്, സി.എസ്.ഐ ചര്ച്ച് എന്നീ ദേവാലയങ്ങളില് നിന്നുമുള്ള 10 ടീമുകളാണ് മത്സരങ്ങളില് പങ്കെടുത്തത്. വളരെ ആവേശകരമായ മത്സരങ്ങളില് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുവാന് കഴിഞ്ഞത്. വിജയികള്ക്ക് എക്യൂമെനിക്കല്…
Read More