konnivartha.com: കോന്നി മഞ്ഞക്കടമ്പ് പരുത്തിമൂഴി മാവനാൽ കേരള പൊതുമരാമത്ത് വകുപ്പ് റോഡ് തകർന്ന് യാത്രക്കാർക്കും കാൽനടക്കാർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നു. 2019 ന് ശേഷം ഈ റോഡിൽ ആവശ്യമായ അറ്റകുറ്റ പണികൾ നടത്തിയിട്ടില്ല. ഈ റോഡിൽ പറമ്പിനാട്ട് കടവിന് സമീപം തേക്കുംകൂട്ടത്തിൽ പടിയിൽ വെള്ളം കെട്ടി കിടന്നു വലിയ കുഴികൾ രൂപപ്പെട്ട് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ് . കാൽനടക്കാർ അതിലേറെ ബുദ്ധിമുട്ടുന്നു.ഇതുമായി ബന്ധപ്പെട്ട് പൊതു മരാമത്തു വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകിയിട്ടുണ്ട്. അടിയന്തരമായി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും അരുവാപ്പുലം വാർഡു മെമ്പർ ജി. ശ്രീകുമാർ അറിയിച്ചു.
Read More