ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീർ മുതൽ കന്യാകുമാരി വരെ’, ‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍ konnivartha.com; ഫിറ്റ് ഇന്ത്യ’ സംരംഭത്തിന് കീഴിൽ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 മുതൽ “ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍” എന്ന പേരിൽ രണ്ട് രാജ്യവ്യാപക സൈക്കിള്‍ പര്യടനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുന്ന പര്യടനങ്ങള്‍ ദേശീയ ഐക്യത്തിന്റെയും ഇന്ത്യയുടെ ആരോഗ്യപൂര്‍ണവും കരുത്തുറ്റതുമായ മനോഭാവത്തിന്റെയും പ്രതീകമാകും. കശ്മീർ മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ പര്യടനം 2025 ഒക്ടോബർ 31-ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്ന് ആരംഭിച്ച് പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് 2025 നവംബർ 16-ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതോടെ 4480 കിലോമീറ്റർ ദൂരം…
Read Moreടാഗ്: delhi
ഡല്‍ഹിയില്‍ വായുമലിനീകരണം:5-ാം ക്ലാസ് വരെ ക്ലാസുകൾ ഓൺലൈനില്‍
ഡല്‍ഹിയില്‍ വായുമലിനീകരണം പരിധിവിട്ടതോടെ കർശന നിയന്ത്രണങ്ങളിലേക്ക്. പ്രൈമറി സ്‌കൂളുകൾ (5-ാം ക്ലാസ് വരെ)ക്ക് ക്ലാസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചു .ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി പൊതു മാധ്യമങ്ങളിലൂടെ അറിയിച്ചു
Read Moreപട്ടയം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി
konnivartha.com: അടുത്ത ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനമാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പു നല്കി: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. വിഷയത്തിൽ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാകും. konnivartha.com/Delhi: കോന്നി നിയോജക മണ്ഡലത്തിലെ കൈവശകർഷകർക്ക് പട്ടയം നല്കുന്നതിന് അടുത്ത വനം അഡ്വൈസറി കമ്മറ്റിയിൽ അനുമതി നല്കുമെന്ന് കേന്ദ്ര വനം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നല്കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയത്തിയതെന്നും എം.എൽ.എ പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.എം.പി.മാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, ഡോ.വി.ശിവദാസൻ എന്നിവരോടൊപ്പമാണ് എം.എൽ.എ കേന്ദ്ര മന്ത്രിയെ സന്ദർശിച്ച്…
Read Moreകൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം : എന്‍ ഐ എ
konnivartha.com : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം നൽകുമെന്ന് എൻഐഎയുടെ പ്രഖ്യാപനം. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്.11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പത്ത് പ്രതികൾക്ക് എട്ടു വർഷം വീതം കഠിന തടവും മൂന്ന് പ്രതികൾക്ക് രണ്ടു വർഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു.ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,…
Read Moreഓണ്‍ലൈന്‍ വായ്പ ആപ്പ് : ഇടപാടുകാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍
konnivartha.com : ചൈനീസ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ ഗുരുഗ്രാമില്‍ അറസ്റ്റിലായി . ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരനാണ് ഇവരുടെ തലവന്‍ . ഇയാളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രതികള്‍ ഇന്ത്യയില്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചത് . ഗുരുഗ്രാമിലും നോയിഡയിലും ഇവരുടെ നേതൃത്വത്തില്‍ കോള്‍സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നു. 2021 മുതലാണ് ഇവര്‍ ചൈനീസ് ആപ്പുകള്‍ വഴി വായ്പ നല്‍കിയിരുന്നതെന്നും ഇതുവരെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യയില്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു . 25 മുതല്‍ 30 ശതമാനം വരെ പലിശയ്ക്ക് ചെറിയ തുകകളാണ് ആപ്പിലൂടെ വായ്പയായി നല്‍കിയത് . വലിയ പ്രോസസിങ് ഫീസും ഈടാക്കിയിരുന്നു. മാസത്തവണകളായി പണം തിരിച്ചടയ്ക്കണമെന്നായിരിക്കും വ്യവസ്ഥ. എന്നാല്‍ ഒരിക്കല്‍ തിരിച്ചടവ് തെറ്റിയാല്‍ ഭീഷണി ആരംഭിക്കും.ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് വഴി ഫോണില്‍നിന്ന്…
Read Moreഡല്‍ഹിയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി
konnivartha.com : കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.കോവിഡ് പരിശോധന വ്യാപകമാക്കാനും വാക്‌സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്.
Read Moreപുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നു; ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ
13 വൻ നഗരങ്ങളിലായിരിക്കും 5 ജി ടെലികോം സേവനം ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലുമാണ് ഈ സേവനം ലഭിക്കും. ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നിവയാണ് 5 ജി സേവനം ലഭ്യമാക്കുക. ഇതിനായി ടെലികോം കമ്പനികൾ 5 ജി ട്രയൽ സൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു.2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 5 ജി സ്‌പെക്ട്രത്തിന്റെ ലേലം നടത്താനാണ് തീരുമാനം. Government today named 13 cities that are likely to see the launch of 5G services in…
Read Moreഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു
ന്യൂഡല്‍ഹി: നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാര്‍ട്ടമന്‍െറിലെ പാര്‍ക്കിങ് സ്ഥലത്ത്‌കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ശതാബ്ദി റെയില്‍ വിഹാര്‍ കോപ്ലക്‌സിലെ സെക്ടര്‍ 62ലെ താമസക്കാരിയാണ് അഞ്ജലി. ബുനധാഴ്ച അഞ്ജലിക്ക് ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുമ്പോള്‍ അപാര്‍ട്ട്മന്‍െറിലെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ജലിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി അപാര്‍ട്ട്മന്‍െറിലെ സി.സി.ടി.വി കാമറകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ജാതനായ യുവാവ് അജ്ഞലിയെ പിന്തുടരുന്നതിന്‍െറയും വെടിയുതിര്‍ക്കുന്നതിന്‍െറയും ദൃശ്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അഞ്ജലിയുടെ രക്ഷിതാക്കള്‍ ഹരിയാനയിലാണ് താമസം. മകളെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് അഞ്ജലി സ്വകാര്യ കമ്പനിയില്‍ ജോലി ആരംഭിച്ചത്
Read More