മലമുകളിലും വെള്ളച്ചാട്ടത്തിലും കൊടും വനത്തിലും അങ്ങ് ഹൈദ്രാബാദിലും സൈക്കിളുമായി കോന്നി നിവാസി കോന്നി വാര്‍ത്ത ഡോട്ട് കോം: മലമുകളില്‍ കേറിയാല്‍ അതും സൈക്കിളും ചുമന്ന് കൊണ്ട് വെള്ളച്ചാട്ടത്തില്‍ പോയാല്‍ അതും സൈക്കിളും കൊണ്ട് ഇനി കൊടും വനത്തിലോ താഴ്വരയിലോ പോയാലും അതും സൈക്കിളും എടുത്തു കൊണ്ട് പോകുന്ന ഈ ചെറുപ്പക്കാരന് സൈക്കിള്‍ യാത്രയുടെ ഹരത്തിലാണ് . ഇങ്ങ് കോന്നി മുതല്‍ അങ്ങ് ഹൈദ്രാബാദ് വരെയുള്ള സ്ഥലങ്ങളില്‍ ഈ യുവാവിനെ കാണാം . ഇത് കോന്നി കുളത്തിങ്കല്‍ പൂവണ്ണാ തെക്കേതില്‍ 28 വയസ്സുള്ള പി എസ്സ് സജിന്‍. ഹൈദ്രാബാദില്‍ മെഡിക്കല്‍ റെപ്പായ സജിന്‍ സൈക്കിളുമായി ഉള്ള ബന്ധം തുടങ്ങിയിട്ടു ഒരു വര്‍ഷം കഴിഞ്ഞുള്ളൂ എങ്കിലും ഇതിനോടകം 1500 കിലോമീറ്റര്‍ ദൂരം താണ്ടി . ലോകോത്തര സൈക്കിള്‍ കമ്പനിയായ റിബാന്റെ രണ്ടു സൈക്കിളുകള്‍ സജിന്‍ വാങ്ങി .ഒന്നു ഹൈദ്രാബാദില്‍ എത്തിയാല്‍…
Read More