ജീവന്‍രക്ഷാമരുന്ന് എത്തിക്കാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലവിട്ടുളള യാത്രകള്‍ക്കു നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണു മരുന്ന് വിതരണത്തിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ജീവന്‍രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനമെന്നും സാധാരണമരുന്നുകള്‍ ഈ മാര്‍ഗ്ഗത്തിലൂടെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി. ഹൈവേ പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുന്നത്. സംവിധാനത്തിന്റെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിതാ അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയോഗിച്ചു. പോലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം.…

Read More

ഈ പരിപാടി പോലീസ് നിര്‍ത്തുക : എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു : പോലീസ് കേസ് എടുക്കുന്നത് ഇനി നിര്‍ത്തുക

ഈ പരിപാടി പോലീസ് നിര്‍ത്തുക : എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു : പോലീസ് കേസ് എടുക്കുന്നത് ഇനി നിര്‍ത്തുക

  കോന്നി വാര്‍ത്ത ഡോട്ട് കോം ; കോവിഡുമായി ബന്ധപ്പെട്ട് എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു നല്‍കി . പോലീസ് പഴയ നിയമം മാറ്റുക . ഓരോ ദിനവും കോവിഡ് പേരില്‍ എടുത്ത കേസുകള്‍ ലക്ഷം കഴിഞ്ഞു . ഇനി പോലീസ് ഈ രീതിയില്‍ നിന്നും മാറുക . പോലീസ് ചുമതല മാത്രം നിര്‍വ്വഹിക്കുക . ദയവായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ മാന്യമായ ജോലിയില്‍ പോലീസ് കൈകടത്തരുത് . കോവിഡ് നിയമം ലംഘിച്ചു എന്നാണ് പലരുടേയും പേരില്‍ കേസ് . നിയമം ലംഘിച്ച ഏതെങ്കിലും മന്ത്രിയുടെ പേരില്‍ കേസ്സ് ഉണ്ടോ എന്നു പോലീസ് പറയുക . മാസ്ക്ക് പോലും ധരിക്കാത്ത മന്ത്രിമാര്‍ ഉണ്ട് . താടിയ്ക്ക് കീഴില്‍ മാസ്ക് വെച്ച മന്ത്രി ഉണ്ട് . കേസ്സ് എടുത്തോ പോലീസെ . പോലീസ് എന്നാല്‍ കോവിഡ് പുറകെ അല്ല…

Read More

ലോക്നാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയായി തീരുമാനിച്ചു

  ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡിജിപി ടി.പി. സെൻകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവിൽ വിജിലൻസ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്നാഥ് ബെഹ്റയെ സർക്കാർ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ഉടനെ ഡിജിപിയായിരുന്ന ടി.പി. സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ തന്നെ നീക്കിയതെന്നു ആരോപിച്ച് സെൻകുമാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ സെൻകുമാറിനെ വീണ്ടും ഡിജിപിയായി നിയമിച്ചു. വെള്ളിയാഴ്ച സെൻകുമാറിന്‍റെ കാലവധി പൂർത്തിയാകുന്നതോടെയാണ് പുതിയ ഡിജിപിയായി ബെഹ്റയെ സർക്കാർ നിയമിച്ചത്. തന്നെ ഡിജിപിയായി നിയമിച്ചതിനു സർക്കാരിനു നന്ദിയെന്നു ലോക്നാഥ് ബെഹ്റ. നിലവിലെ അന്വേഷണങ്ങൾക്കു പ്രധാന്യം നൽകുമെന്നും ബെഹ്റ അറിയിച്ചു. പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കും.…

Read More