ഡോ. പി. ഗോപിനാഥപിള്ള അനുസ്മരണം നടന്നു

  konnivartha.com: കോന്നിയുടെ ജനകീയ ഡോക്ടറും കോന്നി ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ ഡോ. പി. ഗോപിനാഥപിള്ള അനുസ്മരണവും സ്നേഹപ്രയാണം 882-ാമത് ദിന സംഗമവും നടന്നു. നാല് പതിറ്റാണ്ടിലേറെ കോന്നിയിലെ സാധാരണജനങ്ങൾക്ക് ആശ്വാസമായി ആരോഗ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന, കോന്നി ഗാന്ധിഭവൻ രക്ഷാധികാരി, ഏവർക്കും പ്രിയങ്കരനായിരുന്ന ഡോ. പി. ഗോപിനാഥപിള്ള അനുസ്മരണം പത്തനംതിട്ട ഡി സി സി പ്രസിഡന്റ് അഡ്വ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 882-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനം ഡോ. ഡാനിഷ് ഹനീഫ് മുഹമ്മദ്‌ നിർവഹിച്ചു. ഗാന്ധിഭവൻ ദേവലോകം വികസനസമിതി എക്സിക്യൂട്ടീവ് കൺവീനറും, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം…

Read More