അവശ്യ മരുന്നുകളുടെ പട്ടിക (NLEM-2022) പുറത്തിറക്കി

  konnivartha.com : എല്ലാവർക്കും കുറഞ്ഞ ചെലവിൽ മരുന്നുകളെത്തിക്കുകയെന്ന (‘എല്ലാവർക്കും മരുന്നുകൾ, കുറഞ്ഞ ചെലവിൽ മരുന്നുകൾ’) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ദേശീയ തലത്തിൽ തയ്യാറാക്കിയ അവശ്യ മരുന്നുകളുടെ പട്ടിക (NLEM-2022) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് പുറത്തിറക്കി. ആരോഗ്യപരിരക്ഷയുടെ സമസ്ത തലങ്ങളിലും കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത NLEM ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 34 മരുന്നുകൾ കൂടി പുതുതായി ഉൾപ്പെടുത്തിയതോടെ പട്ടികയിലുൾപ്പെട്ട ആകെ മരുന്നുകൾ 384 ആയി. മുൻ പട്ടികയിൽ നിന്ന് 26 എണ്ണം ഒഴിവാക്കി. 27 ചികിത്സാ വിഭാഗങ്ങളിലാക്കി മരുന്നുകളെ തിരിച്ചിരിക്കുന്നു.വില, സുരക്ഷ, ഫലപ്രാപ്തി എന്നീ മൂന്ന് പ്രധാന വശങ്ങൾ പരിഗണിച്ച് മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് NLEM-ന്റെ പ്രാഥമിക ലക്ഷ്യം. NLEM ഒരു ചലനാത്മക രേഖയാണെന്നും പൊതുജനാരോഗ്യ മുൻഗണനകളും ഔഷധ പരിജ്ഞാനത്തിലെ…

Read More