konnivartha.com:കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗമാണ് തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയത്.ഗവ. ഡ്രഗ് അനാലിസിസ്റ് ഗ്രേഡ് -l,ഗ്രേഡ് -ll, ഗ്രേഡ് -lll, മിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയാണ് 14 തസ്തികകൾ സൃഷ്ടിച്ചത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ പ്രവർത്തിക്കുന്നത്. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പൂർണ തോതിൽ പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് കോന്നിയിൽ ലാബ് സ്‌ഥാപിച്ചത്.…
Read More