ആക്രമത്തിന് ഇരയായ മലയാള നടിയുടെ പേരില്‍ കണ്ണീരു ഒഴുക്കാനോ,പരസ്യ നിലപാടുകള്‍ സ്വീകരിക്കാനോ,ആത്മ രോക്ഷം പ്രകടിപ്പിക്കാനോ കഴിയാത്ത മലയാള സിനിമാ രംഗത്ത് “അമ്മ”യുടെ കീഴില്‍ ഉള്ള അണിയറ പ്രവര്‍ത്തകരുടെ നിലപാടുകള്‍ അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണ്.മഹാ നടന്മാര് എന്ന് വിലയിരുത്തുന്ന മമ്മൂട്ടി ,മോഹന്‍ലാലാദികള്‍ എല്ലാത്തിനും മൌനം പാലിച്ചു കൊണ്ട് മനസ്സില്‍ തിങ്ങി വന്ന ഡയലോഗുകള്‍ കടിച്ചമര്‍ത്തി യോഗം അവസാനിപിച്ചു മടങ്ങി. പീഡനത്തെക്കാള്‍ ഇരയ്ക്ക് മാനസിക മാനഹാനി ഉണ്ടാക്കിയ സഹപ്രവര്‍ത്തകരുടെ തണുപ്പന്‍ നയങ്ങള്‍ മലയാള സിനിമയിലെ നടിമാരുടെ മാനത്തിന് ആണ് വില പറയുന്നത് . എം .പി കൂടിയായ അമ്മയുടെ നേതാവ് ഇന്നസെന്റ്,കൊല്ലം എം എല്‍ എ മുകേഷ് ,പത്തനാപുരം എം .എല്‍ എ ഗണേഷ് കുമാര്‍ എന്നിവര്‍ നടിമാര്‍ക്ക് ഒരു വിലയും ഇല്ലെന്ന് ഒരിക്കല്‍ കൂടി ആക്ഷനും കട്ടും ഇല്ലാതെ ഭംഗിയായി അഭിനയിച്ചു കാണിച്ചു.ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന എം എല്‍ എ…
Read More