konnivartha.com; പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി “എക്കോ” ഭാഷാ ഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് എക്കോ. കിഷ്കിന്ധാകാണ്ഡത്തിനു ശേഷം അതെ ടീമൊരുക്കിയ എക്കോ ഓരോ ദിവസവും ടിക്കറ്റ് ബുക്കിങ്ങിലും തരംഗമാകുകയാണ്. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ മലയാള സിനിമാ ലോകത്തു പുതു ചരിത്രം രചിക്കുകയാണ്. ആദ്യ ദിനം 37.1k ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ വിറ്റഴിഞ്ഞപ്പോൾ അടുത്ത ദിനങ്ങളിൽ വൻ പ്രേക്ഷകപ്രീതിയോടെ 97.44k, 103.26k എന്നീ കണക്കിലാണ് ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിലും വിദേശ രാജ്യങ്ങളിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് എക്കോ. ഇന്ത്യയിൽ (ഞായറാഴ്ച)…
Read More