പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിയമ നടപടിയെടുക്കണം. സ്വയം ചികിത്സ ഒരു കാരണവശാലും നടത്തരുത്. മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പ് കൃത്യമായി രോഗ നിര്‍ണയം നടത്തണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്നുകള്‍ നല്‍കരുത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ ജില്ലയില്‍ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്‍മുള നിയോജക മണ്ഡലത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിയമ നടപടിയെടുക്കണം. ഡെങ്കി പനി, എലിപ്പനി തുടങ്ങിയവ തടയാന്‍ ഉറവിട നശീകരണത്തോടൊപ്പം ഫോഗിംഗും ശുചീകരണ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തണം. വെള്ളിയാഴ്ച്ച സ്‌കൂളുകളിലും ശനിയാഴ്ച്ച സ്ഥാപനങ്ങളിലും ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈഡേ ആയി ആചരിക്കണം. പഞ്ചായത്ത്…
Read More