കൊച്ചി ചുറ്റിക്കാണാം ഡബിൾ ഡക്കർ ബസ്സിൽ: 200 രൂപ മാത്രം

  konnivartha.com: കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ് ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണം ആയി വർദ്ധിപ്പിച്ചു. എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് വൈകിട്ട് നാലിന് ആദ്യ ട്രിപ്പും, 6.30 ന് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് രാത്രി ഒമ്പതിനും ആരംഭിക്കും.അപ്പർ ഡക്ക് ചാർജ് 200 രൂപയായും, ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചു. അപ്പർ ഡക്കിൽ 39 സീറ്റുകളും, ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്.   എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ് യാർഡ്,…

Read More