കേരളത്തില്‍ വീണ്ടും കോളറ :സാംക്രമിക രോഗങ്ങള്‍ പിടിമുറുക്കുന്നു

Health Alert in Kerala: Cholera outbreak in Kerala is a growing concern, with a recent case reported in Kakkanad affecting a migrant worker അമീബിക് മസ്തിഷ്കജ്വരം പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു.ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്.കൊച്ചി കാക്കനാട് ആണ് താമസം . ഈ മാസം 25നാണ് രോഗബാധ കണ്ടെത്തിയത് . ഇതര സംസ്ഥാനത്തു നിന്ന് എത്തിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടു . തുടര്‍ന്ന് എറണാകുളം മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരിശോധനയിൽ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കി . ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്.അമീബിക് മസ്തിഷ്കജ്വരം ഈ വർഷം മാത്രം 144 പേർക്കാണ് പിടിപെട്ടിട്ടുള്ളത്.…

Read More

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി

  പദ്ധതി എച്ച്.എം.ടി യിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിൽ; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി   ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.   2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുടേയും നേതൃത്വത്തില്‍ കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്.   കേരള ഹൈക്കോടതി…

Read More

പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണം( 16/08/2025 )

  konnivartha.com: എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും, വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാലും ഭൂതത്താൻകെട്ട് ബാരജിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ബാരജിലെ 15 ഷട്ടറുകളിൽ ബാക്കിയുള്ള എട്ട് ഷട്ടറുകൾ കൂടി ഘട്ടംഘട്ടമായി തുറന്നുവിടുന്നതായിരിക്കും. അതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു

Read More

എറണാകുളം ജില്ലാ നൃത്തോത്സവം: ചിലങ്ക 2025 ഉദ്ഘാടനം ചെയ്തു

  konnivartha.com: എറണാകുളം ജില്ലാ പഞ്ചായത്ത്, ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ നൃത്തോത്സവം ചിലങ്ക 2025 ഉദ്ഘാടനം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക നിര്‍വ്വഹിച്ചു . സാങ്കേതികമായ കാര്യങ്ങൾക്കപ്പുറം കലാരൂപങ്ങളും സംസ്കാരവും ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കലയുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. നൃത്തോത്സവത്തിൽ 8 നൃത്ത വിദ്യാലയങ്ങളിൽ നിന്നായി നൂറിൽപരം കലാകാരൻമാരാണ് പരിപാടി അവതരിപ്പിക്കുന്നത്.

Read More

എറണാകുളം ജില്ലയുടെ പുതിയ കലക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു

  konnivartha.com: പാലക്കാട് ജില്ലാ കലക്ടറായിരുന്ന ജി. പ്രിയങ്ക എറണാകുളം ജില്ലാ ഭരണ മേധാവിയായി ചുമതലയേറ്റു . എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നൽകി.ഇതോടെ ആണ് എറണാകുളം ജില്ലയില്‍ കലക്ടറുടെ ഒഴിവു വന്നത് . 2017 ബാച്ച് ഓഫീസറായ പ്രിയങ്ക 2025 ഫെബ്രുവരിയിലാണ് പാലക്കാട് കലക്ടറായി ചുമതലയേറ്റത്. മുൻകൈയെടുത്തുള്ള സമീപനത്തിന് പേരുകേട്ട പ്രിയങ്ക സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കലക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.2017 ഐഎഎസ് ബാച്ചിലുള്ള പ്രിയങ്ക കർണാടക സ്വദേശിയാണ്‌. എറണാകുളം ജില്ലയുടെ ഭാരിച്ച ഉത്തരവാദിത്തം ആണ് പ്രിയങ്കയില്‍ ഇനി ഉള്ളത് . വിവിധ രംഗങ്ങളിൽ കേരളത്തിന്റെ വികസനത്തിൽ ചാലകശക്തിയാണ് എറണാകുളം ജില്ല എന്നും അതോടൊപ്പം കാർഷിക, മലയോര…

Read More

കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

  konnivartha.com: ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി.   അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.   കുട്ടിയുടെ മൃതദേഹം ആംബുലൻസിൽ സംഭവ സ്ഥലത്തിൽ നിന്ന് കൊണ്ടുപോയി. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തിൽ നൽകിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നൽകുന്നത്. മൂഴിക്കുളം പാലത്തിന് മധ്യ ഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്.  …

Read More

സംവിധായകൻ ഷാഫി(56) അന്തരിച്ചു

  ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും.സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്,സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും.മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സംവിധാനം ചെയ്തത് .വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍…

Read More