എക്‌സിറ്റ് പോളുകൾക്കും സർവേ ഫലങ്ങൾക്കും വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. മാർച്ച് 27 രാവിലെ 7 മണിമുതൽ ഏപ്രിൽ 29 വൈകീട്ട് 7:30 വരെയാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ദൃശ്യ, പത്ര മാധ്യമങ്ങൾ പ്രവചനങ്ങളും സർവേകളും തുടരുന്ന സാഹചര്യത്തിലാണ് കമീഷന്റെ അറിയിപ്പ്. ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷൻ 126(1)(b) ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ കുറിപ്പ് പുറത്തിറക്കിയത് നിയമസഭാ തെരഞ്ഞെടുപ്പ്;വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് വിഷയം പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജകമണ്ഡലത്തിലേയും വോട്ടെടുപ്പ് സമാപിക്കുന്നതിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് വിഷയം ടെലിവിഷന്‍ അല്ലെങ്കില്‍ സമാന മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 1951 ലെ ജനപ്രാതിനിധ്യ നിയമം 126-ാം സെക്ഷന്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.…
Read More