ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ( 04/01/2024 )

അന്നദാനമണ്ഡപത്തിലും തിരക്കേറുന്നു:  ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്തത്   എട്ടര ലക്ഷം തീർത്ഥാടകർ konnivartha.com/ ശബരിമല: മകര വിളക്കുത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. മണ്ഡലകാലം തുടങ്ങി മകരവിളക്കുത്സവ കാലമായ ജനുവരി 4  വരെ എട്ടര ലക്ഷം തീർത്ഥാടകരാണ് ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്ത് വിശപ്പകറ്റിയത്.  മൂന്ന് ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ ഏഴുമണിമുതൽ 11 മണിവരെയാണ് പ്രഭാതഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് വിഭവങ്ങൾ. ഉച്ചയ്ക്ക് 12മുതൽ മൂന്നുവരെയാണ് ഉച്ചഭക്ഷണം. വെജിറ്റബിൾ പുലാവ് , സാലഡ് അല്ലെങ്കിൽ വെജിറ്റബിൾ കറി, അച്ചാർ ചുക്ക് വെള്ളം  എന്നിവയാണ് വിഭവങ്ങൾ. കഞ്ഞി., ചെറുപയർ, അച്ചാർ ഉൾപ്പടെയുള്ള രാത്രി ഭക്ഷണം വൈകീട്ട് 7മുതൽ രാത്രി 12വരെ വിളമ്പും. സൗജന്യമാണ്‌ ഭക്ഷണ വിതരണം. പൂർണമായും അത്യാധുനിക സംവിധാനങ്ങളോടെയുള്ള പാചകസംവിധാനങ്ങളാണ് അന്നദാനമണ്ഡപത്തിൽ ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചാണ് പാചകം. പാത്രം കഴുകുന്നതിനുള്ള ഓട്ടോമാറ്റിക്…

Read More