2030 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്താന്‍ ഫിഫ തീരുമാനിച്ചു . 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും.2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണ് മുന്നോട്ടുവന്നത് . 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. 2026 ലെ വനിതാ ഏഷ്യൻ കപ്പും 2029 ഫിഫ ക്ലബ്ബ് ലോകകപ്പും നടത്താനാണ് ഓസ്ട്രേലിയയുടെ താല്പര്യം .2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും . Saudi Arabia to host FIFA World Cup 2034 Saudi Arabia has been announced as the host nation for the 2034 Men’s World Cup, with…
Read Moreടാഗ്: fifa
17 വയസിനു താഴെയുള്ളവരുടെ 2022ലെ ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ
konnivartha.com : ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷന്റെ (ഫിഫ) 17 വയസിൽതാഴെയുള്ളവരുടെ 2022ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2022ലെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടത്താനാണു തീരുമാനിച്ചിട്ടുള്ളത്. രണ്ടുകൊല്ലം കൂടുമ്പോൾ നടക്കുന്ന വനിതകളുടെ യുവ ഫുട്ബോൾ ലോകകപ്പിന്റെ ഏഴാം പതിപ്പാണിത്. ഫിഫ വനിതാ ടൂർണമെന്റിന് ഇന്ത്യ ഇതാദ്യമായാണ് ആതിഥ്യം വഹിക്കുന്നത്. നേരത്തെ 2017ലെ ഫിഫ അണ്ടർ 17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥ്യമരുളിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച യുവ വനിതാ ഫുട്‌ബോൾ താരങ്ങൾ അഭിമാനകരമായ നേട്ടത്തിലെത്താനുള്ള തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന വനിതാ ഫുട്‌ബോളിന്റെ സുപ്രധാന നിമിഷത്തിനായി രാജ്യം തയ്യാറെടുക്കുകയാണ്. സാമ്പത്തിക വിഹിതം: മൈതാനങ്ങളുടെ അറ്റകുറ്റപ്പണികൾ, സ്റ്റേഡിയത്തിലേക്കുള്ള…
Read More