ദുബായിൽ നടന്ന പ്രീമിയർ ഷോയിൽ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ നേടി സുമതി വളവ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിലേക്ക് konnivartha.com: മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ പ്രീമിയർ ഷോ കഴിഞ്ഞ ദിവസം ദുബായ് മാളിലെ റീൽ സിനിമാസ്സിൽ നടന്നു. മാധ്യമപ്രവർത്തകർക്കും ജി സി സിയിലെ സിനിമാ പ്രവർത്തകർക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രീമിയർ ഷോയിൽ സുമതി വളവിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. പ്രീമിയർ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അർജുൻ അശോകനും ബാലു വർഗീസും മാളവികാ മനോജ്,സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ പ്രേക്ഷകരോടും മാദ്ധ്യമ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്യുന്ന…
Read Moreടാഗ്: gokulam movies
‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’; ശ്രീ ഗോകുലം മൂവീസിന്‍റെ പുതിയ ചിത്രം
ഇത് ഒരു നിയോഗം : “ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” , സംവിധാനം : എം. മോഹനൻ, നിർമ്മാണം ഗോകുലം ഗോപാലൻ, രചന: അഭിലാഷ് പിള്ളൈ konnivartha.com: മലയാള സിനിമയിൽ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടിൽ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ഡിവോഷണൽ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും പ്രേക്ഷകരെ വെള്ളിത്തിത്തിരയിൽ സിനിമയോടൊപ്പം ആ യാത്രയിൽ കൂടെ കൂട്ടിനു കൊണ്ട് പോയ സംവിധായകൻ എം മോഹനനും ഇന്ത്യൻ സിനിമയിൽ മലയാളിക്ക് അഭിമാനിക്കാവുന്ന മികവുറ്റ സിനിമകൾ നൽകിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി ” എന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്‌സ്…
Read More