ഡൽഹിയിൽ ഭൂചലനം

  ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ഷോക്ക് ഉണ്ടായത്. അതിന്റെ തീവ്രത 4.46 ആയിരുന്നു. അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 2.51 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. 6.2 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത.

Read More

ഓണ്‍ലൈന്‍ വായ്പ ആപ്പ് : ഇടപാടുകാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

konnivartha.com : ചൈനീസ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ ഗുരുഗ്രാമില്‍ അറസ്റ്റിലായി . ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരനാണ് ഇവരുടെ തലവന്‍ . ഇയാളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രതികള്‍ ഇന്ത്യയില്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചത് . ഗുരുഗ്രാമിലും നോയിഡയിലും ഇവരുടെ നേതൃത്വത്തില്‍ കോള്‍സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നു. 2021 മുതലാണ് ഇവര്‍ ചൈനീസ് ആപ്പുകള്‍ വഴി വായ്പ നല്‍കിയിരുന്നതെന്നും ഇതുവരെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യയില്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു . 25 മുതല്‍ 30 ശതമാനം വരെ പലിശയ്ക്ക് ചെറിയ തുകകളാണ് ആപ്പിലൂടെ വായ്പയായി നല്‍കിയത് .   വലിയ പ്രോസസിങ് ഫീസും ഈടാക്കിയിരുന്നു. മാസത്തവണകളായി പണം തിരിച്ചടയ്ക്കണമെന്നായിരിക്കും വ്യവസ്ഥ. എന്നാല്‍ ഒരിക്കല്‍ തിരിച്ചടവ് തെറ്റിയാല്‍ ഭീഷണി ആരംഭിക്കും.ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് വഴി ഫോണില്‍നിന്ന്…

Read More

പുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നു; ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ

13 വൻ നഗരങ്ങളിലായിരിക്കും 5 ജി ടെലികോം സേവനം ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലുമാണ് ഈ സേവനം ലഭിക്കും.   ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നിവയാണ് 5 ജി സേവനം ലഭ്യമാക്കുക. ഇതിനായി ടെലികോം കമ്പനികൾ 5 ജി ട്രയൽ സൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു.2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 5 ജി സ്‌പെക്ട്രത്തിന്റെ ലേലം നടത്താനാണ് തീരുമാനം. Government today named 13 cities that are likely to see the launch of 5G services in…

Read More