കോവിഡ് പ്രതിരോധം: വിവിധ സേവനങ്ങള്‍ ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്കായി ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കുമ്പളത്താമണ്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടക്കുളം, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ രോഗവ്യാപനം തടയുന്നതിന് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും പാര്‍ട്ടീഷന്‍ ചെയ്ത അഞ്ച് ഓട്ടോറിക്ഷയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം ലഭിക്കുക. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ജനകീയ…
Read More