ചുഴലിക്കാറ്റ്: അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കും – മന്ത്രി പി. പ്രസാദ് അനില്‍ കുമാര്‍ ചെറുകോല്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം konnivartha.com : അയിരൂര്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ തിങ്കളാഴ്ച ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി സഹായം എത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചുഴലിക്കാറ്റ് വീശിയ സ്ഥലങ്ങളിലെ കൃഷിനാശം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് പഞ്ചായത്തുകളിലെയും ഏക്കറ് കണക്കിന് സ്ഥലങ്ങളില്‍ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആളപായമുണ്ടായില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. റവന്യൂ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ടീമിനെ നിയമിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കും. എല്ലാവരുടെയും പ്രശ്നങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കും. വീടുകളുടെ നാശനഷ്ടം, കൃഷി നാശം തുടങ്ങിയവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ശനിയാഴ്ചയോടെ അയിരൂര്‍ പഞ്ചായത്തിന്റെയും തിങ്കളാഴ്ചയോടെ എഴുമറ്റൂര്‍ പഞ്ചായത്തിന്റെയും…
Read More