പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/11/2022)

ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 19ന് ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍, ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കല്‍ ; ജനകീയ ചര്‍ച്ച 18ന് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കലുമായി ബന്ധപ്പെട്ട് കോന്നി ബ്ലോക്കുതല ജനകീയ ചര്‍ച്ച ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ടിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജനപ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഏവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ശില്പശാല നടത്തി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്കായി പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്, തിരുവല്ല എം.എസ്.എം.ഇ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.…

Read More