കോന്നി പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനം പകുത്ത് നല്‍കി പ്രീതി നേടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ ഭരണം യു ഡി എഫ് നിലനിര്‍ത്തുകയും പ്രസിഡന്‍റ് സ്ഥാനം രണ്ടു പേര്‍ക്ക് പകുത്ത് നല്‍കി കോണ്‍ഗ്രസ് പ്രീതി പിടിച്ച് പറ്റി . പത്താം വാര്‍ഡ് മുരിങ്ങമംഗലത്ത് നിന്നും വിജയിച്ച സുലേഖ വി നായര്‍ക്കു ആദ്യ രണ്ടര വര്‍ഷവും പതിമൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച അനി സാബുവിന് ബാക്കി പകുതി വര്‍ഷവും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നല്‍കുവാന്‍ കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ കമ്മറ്റിയില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിധ്യത്തില്‍ തീരുമാനം എടുത്തു . സുലേഖ രണ്ടാം തവണയാണ് ഗ്രാമ പഞ്ചായത്ത് അംഗമാകുന്നത് ,അനി സാബു മൂന്നാം തവണയും . അനി സാബുവിന് അഞ്ചു വര്‍ഷവും പ്രസിഡന്‍റ് സ്ഥാനം നല്‍കുവാന്‍ ആദ്യം ആലോചിച്ചു എങ്കിലും പന്ത്രണ്ടാം വാര്‍ഡ് എലിയറക്കല്‍ നിന്നും ജയിച്ച റോജി അബ്രാഹാമിന് 5 വര്‍ഷവും വൈസ്…

Read More