പത്തനംതിട്ടയടക്കം കേരളത്തിലെ 50 സ്ഥലത്ത് എൻ ഐ എ റെയിഡ്

    Konnivartha. Com :പത്തനംതിട്ട ജില്ലയിൽ രണ്ട് സ്ഥലത്ത് ഉൾപ്പെടെ കേരളത്തിലെ 50 സ്ഥലത്ത് എൻ ഐ എയുടെ റെയിഡ് നടക്കുന്നു.   പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധം ഉള്ള സ്ഥലങ്ങളിൽ ആണ് പരിശോധന. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളെ തുടർന്ന് ആണ് റെയിഡ്.   ദേശീയ ജനറൽ സെക്രട്ടറിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട ടൗണിനു സമീപം ഉള്ള ജില്ലാ സെക്രട്ടറി  സാദിഖ് അഹമ്മദിന്റെ വീട്ടിലും  ജില്ലാ പ്രസിഡന്റിന്റെ അടൂരിലെ വീട്ടിലും പരിശോധന നടക്കുന്നു.   ആസ്സാം നിന്നുള്ള കേന്ദ്ര സേനയുടെ സുരക്ഷയോടെ ആണ് എൻ ഐ എ രാവിലെ മുതൽ പത്തനംതിട്ടയിൽ പരിശോധന നടത്തുന്നത്. ഇതിനു എതിരെ പല സ്ഥലത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നു കേരളത്തിൽ നിന്നും 13 നേതാക്കളെ എൻ ഐ എ…

Read More