ജ്വല്ലറി ബിസിനസ് ആരംഭിച്ച് ആദിത്യ ബിര്‍ള ഗ്രൂപ്പ്

    konnivartha.com: കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് ജ്വല്ലറി റീട്ടെയില്‍ ബിസിനസ് ആരംഭിക്കുന്നതായി ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ല പ്രഖ്യാപിച്ചു. ഇന്ദ്രിയ ബ്രാന്‍ഡിലുള്ള പുതുതലമുറാ ബിസിനസിനായി 5000 കോടി രൂപ വകയിരുത്തി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ദേശീയ തലത്തിലെ മൂന്നു മുന്‍നിര സ്ഥാപനങ്ങളിലൊന്നായി മാറുകയാണ് ലക്ഷ്യം. ഇന്ത്യയിലെ റീട്ടെയില്‍ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാവും ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ കടന്നു വരവോടെ ഉണ്ടാകുക.   ആഗോള തലത്തിലെ ഏറ്റവും സാധ്യതകളുള്ള ഉപഭോക്തൃ വിഭാഗമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ വളരുകയാണെന്ന് കുമാര്‍ മംഗലം ബിര്‍ല പറഞ്ഞു. പെയിന്‍റ്, ജ്വല്ലറി എന്നീ മേഖലകളിലായി പുതിയ രണ്ടു ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചു കൊണ്ട് ഈ വര്‍ഷം തങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മുന്നേറ്റത്തിനു പിന്തുണ നല്‍കി. അനൗപചാരിക മേഖലകളില്‍ നിന്ന് ഔപചാരിക മേഖലകളിലേക്കുള്ള മൂല്യത്തോടെയുള്ള മാറ്റത്തിനു പിന്തുണ നല്‍കുന്നതാണ് ജ്വല്ലറി ബിസിനസിലേക്കുള്ള കടന്നു വരവ്.…

Read More