2025 ലെ മഹാകുംഭ മേള:വാര്‍ത്തകള്‍ ( 13/01/2025 )

2025 ലെ മഹാകുംഭ മേള:കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രധാന പ്രവർത്തനങ്ങൾ ആരംഭിച്ചു മഹാകുംഭത്തിൽ 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ‘ഇൻക്രെഡിബിൾ ഇന്ത്യ’ പവലിയൻ ടൂറിസം മന്ത്രാലയം സ്ഥാപിക്കുന്നു. ഇത് വിദേശ വിനോദസഞ്ചാരികൾ, പണ്ഡിതർ , ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, പത്രപ്രവർത്തകർ, വിദേശികൾ , ഇന്ത്യൻ പ്രവാസികൾ തുടങ്ങിയവർക്ക് സൗകര്യമൊരുക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കുംഭമേളയുടെ പ്രാധാന്യവും പ്രദർശിപ്പിക്കുന്ന പവലിയൻ സന്ദർശകർക്ക് ആഴത്തിലുള്ള അനുഭവം നൽകും. ഇന്ത്യയിലെ പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് വോട്ട് ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന ‘ ദേഖോ അപ്നാ ദേശ്’ പവലിയനിൽ ഉണ്ടായിരിക്കും. മഹാകുംഭത്തിൽ പങ്കെടുക്കുന്ന വിദേശ വിനോദസഞ്ചാരികൾ, സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ, പത്രപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ടൂറിസം മന്ത്രാലയം ഒരു പ്രത്യേക ടോൾ ഫ്രീ ടൂറിസ്റ്റ് ഇൻഫോ ലൈൻ (1800111363 അല്ലെങ്കിൽ 1363) സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പത്ത്…

Read More

3295 കോടി രൂപയുടെ 40 പദ്ധതികൾക്ക് കേന്ദ്ര ​ഗവൺമെന്‍റ് അം​ഗീകാരം

  konnivartha.com: രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ്, കൊല്ലം) 59.71 കോടി രൂപയും, വടകര സർ​ഗാലയ, കലാ-കരകൗശല ​ഗ്രാമത്തിനായി (സർ​ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്, വടകര) 95.34 കോടി രൂപയും കേന്ദ്ര ​ഗവൺമെന്റ് അനുവദിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 40 പദ്ധതികളിലാണ് കൊല്ലത്തേയും വടകരയിലേയും പദ്ധതികൾ ഇടം നേടിയത്. 130 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതാണ് അഷ്ടമുടിയിലെ പദ്ധതി. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചും കൊല്ലത്തെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.…

Read More