2022ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നീ വിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ അവാർഡിനർഹമായി. എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ്, ടെക്‌സ്‌റ്റൈൽസ് ആൻഡ് കയർ എന്നീ വിഭാഗത്തിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അവാർഡിനർഹമായി. ‘ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസ്, പുത്തൂർ, കൊല്ലവും മറ്റുള്ളവ എന്ന വിഭാഗത്തിൽ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈ.ലി. മൂവാറ്റുപുഴയും അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡ് FACT ഉദ്യോഗമണ്ഡൽ, ആലുവയിലെ അഗസ്റ്റിൻ ബിജുവിനാണ്. ബെസ്റ്റ് സേഫ്റ്റ് ഗസ്റ്റ് വർക്കർ FACT അമ്പലമേടിലെ മഹേന്ദ്രകുമാർ യാദവിനും ഉദ്യോഗമണ്ഡലിലെ ജിതേന്ദ്ര കുമാർ സഹാനിക്കുമാണ്. 251 മുതൽ 500 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്…
Read More