കെഎസ്ആർടിസി ബസുകളിൽ ഇന്ന് മുതല്‍ പരിശോധന : സിഎംഡി സ്‌ക്വാഡ്

  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ബസ്സ്‌ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ശാസിച്ചതിനു പിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് ഇന്ന് മുതൽ എല്ലാ ജില്ലകളിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ പരിശോധന നടത്തും. കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാർ മുൻവശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമർശിച്ചിരുന്നു. ബസിന്റെ ഉൾവശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുൻവശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവയാണ് പരിശോധിക്കുന്നത് . ഓടിക്കൊണ്ട്‌ ഇരുന്ന കെ എസ് ആര്‍ ടി സി ബസ്സ്‌ പൊതു നിരത്തില്‍ തടഞ്ഞു നിര്‍ത്തി മന്ത്രി ഡ്രൈവറെ ശാസിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു . കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി…

Read More