അന്താരാഷ്ട്ര യോഗ ദിനം 2024 : ശ്രീനഗറില്‍ സംഘടിപ്പിക്കും

  konnivartha.com:  വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമം പരിപോഷിപ്പിക്കുന്നതില്‍ യോഗയുടെ ദ്വിമുഖ പങ്ക് എടുത്തുകാട്ടുന്നതാണ് ‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന ഈ വര്‍ഷത്തെ പ്രമേയമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപറാവു ജാദവ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ യോഗ പ്രചരിപ്പിക്കുന്നതിനും സമഗ്ര ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ ഗ്രാമ മുഖ്യന്മാര്‍ക്കും പ്രധാനമന്ത്രി കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങള്‍ ശ്രീനഗറിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് നേതൃത്വം നല്‍കും.പത്താമതു അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ച വൈകല്യം ഉള്ളവര്‍ക്ക് അനായാസം യോഗ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ഉതകുന്ന ബ്രെയിൽ ലിപിയിലുള്ള പുസ്ത്കം ‘കോമൺ യോഗ പ്രോട്ടോക്കോൾ ഇൻ ബ്രെയിൽ’ ആയുഷ് മന്ത്രി പ്രകാശനം ചെയ്തു. കുട്ടികള്‍ക്ക് താത്പര്യത്തോടെയും ആനന്ദത്തോടെയും യോഗ പഠിക്കാനും പരിശീലിക്കാനും സഹായിക്കുന്ന, യോഗയെ കുറിച്ചുള്ള…

Read More