അന്താരാഷ്ട്ര യോഗാദിനാചരണം: സിബിസിയുടെ ദ്വിദിന ബോധവൽക്കരണ പരിപാടിക്ക് സമാപനമായി

  konnivartha.com: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന സംയോജിത ബോധവൽക്കരണ പരിപാടിക്ക് സമാപനമായി. സമാപന സമ്മേളനത്തിൽ സിനിമാ സംവിധായകനും, മാധ്യമപ്രവർത്തകനുമായ കെ ബി വേണു മുഖ്യാതിഥിയായി. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐഐഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിൽ വ്യായാമത്തിന് മുഖ്യ പങ്കാണ് ഉള്ളതെന്നും ശാരീരിക മാനസിക സ്വാസ്ഥ്യത്തിന് യോ​ഗ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ഐ സി ഡി എസ് അർബൻ 1 സിഡിപിഒ ഇന്ദു വി എസ് ആശംസകൾ അർപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്‌സിബിഷൻ ഓഫിസർ ജൂണി ജേക്കബ് സ്വാ​ഗതവും, സി ബി സി എക്സിബിഷൻ അസിസ്റ്റന്റ് ആര്യ…

Read More