ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിനെ വധിച്ച് അമേരിക്കൻ സേന. സിറിയയിലെ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെയാണ് അമേരിക്കൻ സൈന്യം വധിച്ചത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമാണ് സൈനിക നടപടി. പ്രസിഡന്റ് ജോ ബൈഡൻ തന്നെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിന്റെ മരണ വാർത്ത സ്ഥിരീകരിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന ഇങ്ങനെ : ‘ കഴിഞ്ഞ ദിവസം രാത്രി എന്റെ നിർദേശ പ്രകാരം യുഎസ് സൈന്യം വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഭീകരവിരുദ്ധ ഓപറേഷൻ നടത്തി. അമേരിക്കൻ പൗരന്മാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും സംരക്ഷിക്കാനായിരുന്നു അത്. സൈന്യത്തിന്റെ ധീരതയ്ക്കും നൈപുണ്യത്തിനും നന്ദി, ഞങ്ങൾ ഐഎസ്‌ഐഎസ് നേതാവ് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെ വധിച്ചു. എല്ലാ അമേരിക്കൻ പൗരന്മാരും ദൗത്യം പൂർത്തിയാക്കി സുരക്ഷിതരായി മടങ്ങി’. അബു ബക്കർ…
Read More