കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് വെളുപ്പിനെ വനപാലകര്‍ ഒരുക്കിയ കെണിയില്‍ വീണ പുലിയെ കക്കി വനത്തില്‍ തുറന്നു വിട്ടു . സീതത്തോട് ആങ്ങമൂഴി മേഖലയിൽ നാട്ടിലിറങ്ങിയ പുലിയാണ് വനപാലകർ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടത് . പുലിയുടെ സ്ഥിരം സാന്നിദ്ധ്യം ശ്രദ്ധയിൽ പ്പെട്ടതോടെയാണ് അളിയൻ മുക്ക് പ്രദേശത്ത് കൂടുവച്ചത്. ഒരാഴ്ച മുമ്പ് വച്ച കൂട്ടിൽ കഴിഞ്ഞ 3 ദിവസമായി ഇരയെ ഇട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി കൂട്ടിലകപ്പെട്ട പുലിയെ ഇന്നലെ രാവിലെ വനം വകുപ്പുദ്യോഗസ്ഥരെത്തി കക്കി വനമേഖലയിൽ തുറന്നുവിട്ടു . കഴിഞ്ഞ 3 മാസങ്ങളായി ആങ്ങമൂഴി മേഖലയിൽ ജനവാസ മേഖലകളിൽ ഭീതിപരത്തിയ വന്യമൃഗമാണ് ഇത്. 8 ഓളം വളർത്തു നായകളെയും, നിരവധി മറ്റു വളർത്തു ജീവികളെയും ആക്രമിച്ചു. സന്ധ്യകഴിഞ്ഞ് ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്ന ആങ്ങമൂഴി മേഖലയിൽ…
Read More