പല്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അലക്‌സാണ്ടര്‍ ഡാനിയേലിന് വിജയം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പല്ലൂര്‍ (20-ാം വാര്‍ഡ്) ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) സ്ഥാനാര്‍ഥി അലക്‌സാണ്ടര്‍ ഡാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 703 വോട്ടുകളാണ് അലക്‌സാണ്ടര്‍ ഡാനിയേലിന് ലഭിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോണ്‍ ഫിലിപ്പ് 380 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 27 വോട്ടുകളും നേടി. ആകെ 1110 വോട്ടുകളാണ് രേഖപ്പെടുത്തിയത്. പോളിംഗ് സ്‌റ്റേഷനുകളില്‍ 1105 വോട്ടുകളും പോസ്റ്റല്‍ ബാലറ്റുകളിലായി 5 വോട്ടുമാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച (ഓഗസ്റ്റ് 11) നടന്ന വോട്ടെടുപ്പില്‍ 65.44 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് വാര്‍ഡംഗമായിരുന്ന മാത്യു മുളകുപാടം അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്-7 , യു.ഡി.എഫ് -6 , സ്വതന്ത്രൻ – 2 സീറ്റുകൾ നേടി സംസ്ഥാനത്തെ…
Read More