കല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന്‍ ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി

  konnivartha.com: കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റെയിഞ്ചില്‍ കല്ലേലിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും നോക്കിയാല്‍ കാണാം നാലഞ്ചു കാട്ടാനകളെ . കാട്ടാനകള്‍ നാട് വിറപ്പിച്ചു മദിച്ചു കൂത്താടുമ്പോള്‍ ഇവയുടെ ഉടമസ്ഥരായ കേരള വനം വകുപ്പ് ഇവയെ യഥേഷ്ടം വിഹരിക്കാന്‍ അഴിച്ചു വിട്ടിരിക്കുന്നു . ഒന്‍പതു കാട്ടാനകള്‍ കഴിഞ്ഞ ഒരു മാസമായി രാപകല്‍ ഭേദമന്യേ തിമിര്‍ത്തു വാഴുകയാണ് . തീറ്റ തേടി ഇറങ്ങുന്ന ഇ കാട്ടാനകള്‍ ഒരു മനുഷ്യജീവന്‍ എടുത്താല്‍ മാത്രമേ ഉടമകളായ വനം വകുപ്പ് അനങ്ങൂ എന്നുള്ള മനോഭാവം വെടിയണം . കാട് വിട്ടു നാട്ടില്‍ എത്തുന്ന ഈ വന്യ മൃഗം മൂലം കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും കാട്ടാന വിഹരിക്കുന്ന ഇടമായി മാറി .ജനങ്ങള്‍ അതീവ ഭീതിയില്‍ ആണ് .…

Read More

ഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്

  konnivartha.com: വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന ജനതയെ കാട്ടാനയുടെ കാലടികള്‍ക്ക് ഇരയാക്കരുത് എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു . നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിന് സമീപത്തുകൂടി പായുന്ന അനേക കാട്ടാനകള്‍ ആണ് ഇന്നത്തെ വിഷയം . കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ശല്യം ഇവിടെ രൂക്ഷം . വനം വകുപ്പിന്‍റെ കല്ലേലി ചെക്ക്‌ പോസ്റ്റ്‌ രാവിലെ ആറു മണിവരെ അടച്ചിട്ടു കല്ലേലി ,കൊക്കാതോട് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കുന്ന കേരള വനം വകുപ്പ് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കുന്നു . ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്‌ അടച്ചിടാന്‍ വനം വകുപ്പിന്…

Read More