കല്ലേലിക്കാവിൽ നാഗ പൂജ സമർപ്പിച്ചു

  കോന്നി :മീനമാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗത്തറയിൽ നാഗ പൂജയും ആയില്യം പൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു.ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി.  

Read More

കോന്നി കല്ലേലികാവിൽ നാഗ പൂജ നടത്തി

  കോന്നി :999 മലകളുടെ മൂല സ്ഥാനമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കുംഭത്തിലെ ആയില്യം നാളിൽ ആയില്യം പൂജയും നാഗ പൂജയും നടത്തി.ആദി ദ്രാവിഡ നാഗ ഗോത്ര ജനതയെ ഉണർത്തിച്ച് നാല് ദിക്കിലും പന്തം തെളിയിച്ച് മണ്ണിനേയും വിണ്ണിനെയും ദീപം കാണിച്ചു. കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ പ്രധാനികളായ അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍ എന്നീ അഷ്ടനാഗങ്ങൾക്ക് നൂറും പാലും നൽകി ഉണർത്തി. നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും മഞ്ഞൾ നീരാട്ടും നാഗ പാട്ടും അർപ്പിച്ച് വഴിപാടുകാരുടെ ശനി രാഹൂർ കേദൂർ ദോഷം മാറുവാൻ ഊരാളി മല വിളിച്ചു ചൊല്ലി. എല്ലാ ആയില്യം നാളിലും കല്ലേലികാവിൽ വിശേഷാൽ ആയില്യം പൂജ നടത്തി വരുന്നു. പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.

Read More

കല്ലേലി ആദിത്യ പൊങ്കാല കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇന്ന് ( 2025 ഫെബ്രുവരി 23)

  കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും 2025 ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും . കല്ലേലി ആദിത്യ പൊങ്കാല ഏപ്രില്‍ 23 ന് ഭക്തജനങ്ങള്‍ സമര്‍പ്പിക്കും . ആദിത്യ പൊങ്കാലയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം 2025 ഫെബ്രുവരി 23 ഞായര്‍ രാവിലെ പത്തു മണിയ്ക്ക് കാവ് പ്രസിഡന്‍റ് അഡ്വ . സി വി ശാന്ത കുമാറിന്‍റെ അധ്യക്ഷതയില്‍ അടൂര്‍ ഡി വൈ എസ് പി സന്തോഷ്‌ കുമാര്‍ .ജി തിരു സന്നിധിയില്‍ നിര്‍വ്വഹിക്കും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു  

Read More

കോന്നി കല്ലേലിക്കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  മകരമാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗത്തറയിൽ നാഗ പൂജയും ആയില്യം പൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു. പൗർണമി ദിനത്തിൽ പർണ്ണ ശാലയിൽ പൗർണമി പൂജയും ശക്തി സ്വരൂപ പൂജയും നടത്തി.ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി    

Read More

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണം നടന്നു 

  കോന്നി :പ്രകൃതിയുടെ താളവും ആദിമ ജനതയുടെ ആത്മാവിഷ്കാരവുമായ കുംഭപ്പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണംകോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന്‌ അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ കൂടിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ കല്ലേലി തുടങ്ങിയവർ അനുസ്മരണ സന്ദേശം കൈമാറി. വിശേഷാൽ പൂജകൾക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്‍കി

Read More

കല്ലേലിക്കാവില്‍ സ്വർണ്ണ മലക്കൊടി ഊട്ട് പൂജയോടെ മണ്ഡലപൂജ സമർപ്പിച്ചു

  കോന്നി :41 ദിന രാത്രികളിൽ വ്രതം നോറ്റ സ്വാമി ഭക്തർക്ക് ഐശ്വര്യം ചൊരിഞ്ഞു കൊണ്ട് 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പൻ വാഴുന്ന കോന്നി കല്ലേലികാവിൽ 999 മലകൾക്കും ഉള്ള സ്വർണ്ണ മലക്കൊടിയ്ക്കും ,മല വില്ലിനും 41 തൃപ്പടിയ്ക്കും ഊട്ട് പൂജ നൽകി മണ്ഡലകാലത്തിന് മല വിളിച്ചു ചൊല്ലി പരിസമാപ്പ്തി കുറിച്ചു. ഇനി മകരവിളക്ക് വരെ കല്ലേലികാവിൽ മണ്ഡല മകരവിളക്ക് ചിറപ്പ് നടക്കും. കാർഷിക വിളകൾ ചുട്ടു നേദിച്ചു ശബരിമല യുടെ 18 മലകളെയും ഉണർത്തിച്ച് മകര വിളക്ക് വരവ് അറിയിച്ചു. മലകളുടെ ഉടയവനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പ്രതിപുരുക്ഷമാരായ ഊരാളിമാർ പറക്കും പക്ഷികൾക്കും ഉറുമ്പിൽ തൊട്ടു എണ്ണായിരം ഉരഗവർഗ്ഗത്തിനും ഊട്ട് നൽകി. സ്വർണ്ണ മലക്കൊടിയുടെ നിലവറ തുറന്ന് ഭക്തർക്ക് ദർശനം നൽകി ആരതി ഉഴിഞ്ഞ് മല കാണിച്ചു. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം…

Read More

കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ

  ഇന്ന് രാത്രി 7 മണി മുതൽ കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ (ചരിത്ര സംഗീത നൃത്ത നാടകം ) സ്ഥലം :കോന്നി ചിറയ്ക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, മണ്ഡല മഹോത്സവം. തീയതി :2024 ഡിസംബർ 24 ചൊവ്വ (1200 ധനു :9) സമയം :രാത്രി 7 മണി മുതൽ

Read More

കല്ലേലികാവിൽ 999 മലക്കൊടി ഊട്ട് പൂജ നടന്നു

  കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )999 മലകള്‍ക്കും പ്രകൃതിയ്ക്കും മാനവ കുലത്തിനും തണലേകുന്ന സ്വര്‍ണ്ണ മലക്കൊടിയുടെ ഊട്ട് പൂജ നടന്നു. പ്രകൃതി വിഭവങ്ങൾചുട്ടു ചേർത്ത് വെച്ച് ഊട്ട് പൂജ നൽകി. അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന്‌ തുടക്കം കുറിച്ച ധനു ഒന്ന് മുതല്‍ കല്ലേലി കാവിലെ പവിത്രമായ നിലവറ തുറന്നു മലക്കൊടി ദര്‍ശനം നടന്നു വരുന്നു . മലയെ വിളിച്ച് ,മലയെ സ്തുതിച്ചു , മലയെ ഊട്ടി ,മലയെ വിളിച്ചു ചൊല്ലി നിലവറ എന്നും പ്രഭാതത്തില്‍ തുറക്കുകയും വൈകിട്ട് സൂര്യ അസ്തമയ സമയം 41 തൃപ്പടികളിലും തേക്കില നാക്ക് നീട്ടി ഇട്ട് കാര്‍ഷിക വിളകള്‍ ചുട്ട്‌ വെച്ച് വറ പൊടിയും മുളയരിയും വെച്ച് മല ദൈവങ്ങളെ ദീപം കാണിച്ച് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ അടയ്ക്കും…

Read More

പന്ത്രണ്ട് വിളക്ക്:ശബരിമലയിലും കല്ലേലിക്കാവിലും ഓച്ചിറയിലും വിശേഷാല്‍ പൂജകള്‍ നടന്നു

  വൃശ്ചികത്തിലെ പന്ത്രണ്ടു വിളക്ക് മഹോല്‍സവുമായി ബന്ധപ്പെട്ട് മലകളെ ആരാധിക്കുന്ന പ്രധാന ക്ഷേത്രങ്ങളായ ശബരിമലയിലും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും വിശേഷാല്‍ പൂജകള്‍ നടന്നു .ശബരിമലയില്‍ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ നടന്നപ്പോള്‍ കോന്നി കല്ലേലിക്കാവില്‍ 41 തൃപ്പടി പൂജയും ആലവിളക്ക് തെളിയിക്കലും അച്ചന്‍കോവില്‍ നദിയില്‍ ആറ്റു വിളക്ക് തെളിയിക്കലും നടന്നു . വൃശ്ചികം ഒന്ന് മുതല്‍ പന്ത്രണ്ടു ദിനം ആണ് മധ്യ തിരുവിതാംകൂറില്‍ ഭക്തര്‍ വ്രതം നോക്കുന്നത് . ഓണാട്ടുകരയില്‍ ഓച്ചിറയില്‍ പര്‍ണ്ണശാലയില്‍ ആണ് ഭക്തര്‍ വ്രതം നോറ്റത് . 18 മലകള്‍ ഉള്ള ശബരിമലയില്‍ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ അര്‍പ്പിച്ചു . 999 മലകള്‍ക്ക് മൂലനാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 41 തൃപ്പടികളില്‍ തേക്കില നാക്ക് നീട്ടിയിട്ട്‌ അതില്‍ ചുട്ട കാര്‍ഷിക വിളകളും ,വറ പൊടിയും…

Read More

വൃശ്ചികം : കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  വൃശ്ചികത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജകൾ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം( അനന്തന്‍ ), വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം ,നാഗപാട്ട് എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.

Read More