മണ്ഡല മകരവിളക്ക് മഹോത്സവം കോന്നി :മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) 999 മല വില്ലന്മാര്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പിച്ചു . ഏഴര വെളുപ്പിനെ മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂലം സമര്‍പ്പിച്ചു . തുടര്‍ന്ന് മണ്ഡലകാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് ഊരാളി ദേശം വിളിച്ചുണര്‍ത്തി തുടര്‍ന്ന് നവ ധാന്യം കൊണ്ട് നവാഭിഷേക പൂജ സമര്‍പ്പിച്ചു . തേന്‍ ,കരിക്ക് ,ചന്ദനം , പാല്‍ , തൈര് , പനിനീര്‍ , മഞ്ഞള്‍ , ഭസ്മം , നെയ്യ് എന്നിവ കൊണ്ട് അഭിഷേകം നടത്തി . ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും…
Read Moreടാഗ്: kallely kavu
കല്ലേലിക്കാവില്‍ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം
മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം 2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര കാവ് ആചാര അനുഷ്ടാനത്തോടെ നടക്കും. എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജ, 999 മലക്കൊടി പൂജയും മലവില്ല് പൂജയും സമർപ്പിച്ച് നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് കരിക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അടയ്ക്കാപ്പറ, നാളികേരപ്പറ, അരിപ്പറ, അവൽപ്പറ, മലർപ്പറ,അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും. വൃശ്ചികം ഒന്നാം തീയതി രാവിലെ…
Read Moreകോന്നി കല്ലേലിക്കാവില്‍ 999 മല പൂജ സമര്‍പ്പിച്ചു
കോന്നി : 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ വാഴുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാസം തോറും നടത്തിവരാറുള്ള മല പൂജ സമര്‍പ്പിച്ചു . 999 മല പൂജയ്ക്ക് ഒപ്പം മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ എന്നിവയും നടന്നു . കളരിയില്‍ ദീപം പകര്‍ന്ന് അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പരമ്പ് നിവര്‍ത്തി നെല്‍ വിത്ത് വിതച്ച് കരിക്കും കലശവും താംബൂലവും വെച്ചു ഊരാളി മലയെ ഊട്ടി സ്തുതിച്ച് സര്‍വ്വ ചരാചരങ്ങള്‍ക്കും മാനവകുലത്തിനും വേണ്ടി വിളിച്ചു ചൊല്ലി പ്രാര്‍ഥിച്ചു . മൂര്‍ത്തി പൂജയും പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജയും 999 മല പൂജയും അര്‍പ്പിച്ച് കരിക്ക് ഉടച്ച് രാശി നോക്കി .പൂജകള്‍ക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്‍കി
Read Moreകോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവരാത്രി മഹോത്സവം
konnivartha.com: : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം ഒക്ടോബർ 10 ,11 ,12,13 തീയതികളില്‍ നടക്കും . വ്യാഴം വൈകിട്ട് അഞ്ചു മണി മുതല്‍ പൂജവയ്പ്പ് നടക്കും വെള്ളിയാഴ്ച ദുർഗ്ഗാഷ്‌ടമിയ്ക്ക് വിശേഷാല്‍ പൂജകള്‍ ശനിയാഴ്ച മഹാനവമി ദിനത്തില്‍ ആയുധ പൂജയും വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണത്തോടെ മലയ്ക്ക് കരിക്ക് പടേനിയും പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജയും നല്‍കി അക്ഷരത്തെ ഉണര്‍ത്തും . തുടര്‍ന്ന് പൂജയെടുപ്പും വിദ്യാരംഭം കുറിക്കൽ വിദ്യാദേവി പൂജ എന്നിവ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു
Read Moreകന്നിയിലെ ആയില്യം : കോന്നി കല്ലേലിക്കാവില്‍ ആയില്യം പൂജ സമർപ്പിച്ചു
കോന്നി : നാഗരാജാവിന്‍റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം നാളിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം സമർപ്പിച്ചു. മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം നടത്തി.തുടർന്ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണവും പ്രകൃതി സംരക്ഷണ പൂജയോടെ വാനര ഊട്ട് ,മീനൂട്ട് ,ആനയൂട്ട് ഉപ സ്വരൂപ പൂജകള്‍ കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന്‍ പൂജ എന്നിവയും കളരിയിൽ വെള്ളംകുടി നിവേദ്യവും നടത്തി.തുടർന്ന് നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് സമർപ്പിച്ചു.വൈകിട്ട് ദീപ നമസ്ക്കാരം ദീപക്കാഴ്ച എന്നീ ചടങ്ങുകള്‍ നടന്നു. പൂജകൾക്ക് രാജു ഊരാളി കാർമികത്വം വഹിച്ചു.
Read Moreകല്ലേലികാവിൽ തിരുവോണത്തെ വരവേറ്റ് ഉത്രാടപ്പൂയൽ കൊണ്ടാടി
കോന്നി :നൂറ്റാണ്ടുകളായി ദ്രാവിഡ ജനത ആചാരിക്കുന്ന തിരുവോണത്തെ വരവേറ്റ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു. സർവ്വ ചരാചാരങ്ങൾക്കും അന്നം നൽകി ഉണർത്തിച്ച് തിരുവോണ വരവറിയിച്ചു. തഴുതാമ പായ വിരിച്ചു നാക്കില നീട്ടിയിട്ട് അന്നവും തൊടു കറികളും വെള്ളവും കലശവും ഇളനീരും വെച്ചു ഊരാളി മല വിളിച്ചു ഉണർത്തി ദേശത്തേക്ക് ദീപം കാണിച്ചു ആരതി ഉഴിഞ്ഞ് ഉത്രാടപ്പൂയൽ സമർപ്പിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി, കാവ് ശില്പി ഷാജി സ്വാമി നാഥൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
Read Moreകല്ലേലിക്കാവിൽ ഉത്രാടപ്പൂയൽ, തിരു: അമൃതേത്ത്,ഉത്രാട സദ്യ, തിരുവോണ സദ്യ
പത്തനംതിട്ട (കോന്നി) :ആദി ദ്രാവിഡ നാഗ ഗോത്ര ജനത വർഷത്തിൽ ഒരിക്കൽ ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ ഉത്രാട സദ്യ തിരു അമൃതേത്ത് എന്നിവ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സെപ്റ്റംബർ 14 ശനിയാഴ്ച്ച നടക്കും. തിരുവോണത്തിന്റെ തലേന്ന് സർവ്വ ചരാചാരങ്ങൾക്കും ഊട്ട് നൽകി സംതൃപ് ത്തിപ്പെടുത്തി തിരുവോണ ദിനത്തിലേക്ക് ആനയിക്കുന്ന ചടങ്ങ് ആണ് തിരു അമൃതേത്ത്. പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഉത്രാട സന്ധ്യയ്ക്ക് വറപ്പൊടിയും അരിമാവും ചേർത്തുള്ള ഗൗളി ഊട്ട് നടത്തി അനുഗ്രഹം ഏറ്റുവാങ്ങും. ദ്രാവിഡ ആചാരത്തോടെ കൗള ശാസ്ത്ര വിധി പ്രകാരം പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം,…
Read Moreകോന്നി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ( സെപ്തംബര്‍ 7 രാവിലെ 10 മണി )
konnivartha.com: വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച്സെപ്തംബര്‍ 7 ന് രാവിലെ 10 മണി മുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കൗള ഗണപതി പൂജ സമര്‍പ്പിക്കും . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങളില്‍ പ്രാമുഖ്യം ഉള്ളതാണ് കൗള ഗണപതി പൂജ .കൗള ആചാര വിധി അനുസരിച്ച് പൂജകള്‍ അര്‍പ്പിക്കുന്ന പ്രമുഖ കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . രാവിലെ പത്തു മണിമുതല്‍ കൗള ഗണപതി പൂജകള്‍ക്ക് തുടക്കം കുറിയ്ക്കും . പഴവര്‍ഗ്ഗങ്ങളും കരിക്കും കരിമ്പും വിള വര്‍ഗങ്ങളും കറുകപുല്ലും മധുര പലഹാരങ്ങളും, കാട്ടു വിഭവങ്ങളും സമര്‍പ്പിച്ചു പൂജകള്‍ അര്‍പ്പിക്കും .
Read Moreഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം നടന്നു
1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം; ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം കോന്നി :അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാൻ സമർപ്പണവും നടന്നു. നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണർത്തി ഊട്ടും പൂജയും അർപ്പിച്ച് പുണ്യാത്മാക്കൾക്ക് തേക്കിലയും പുന്നയിലയും നാക്ക് നീട്ടിയിട്ട് അതിൽ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവർഗ്ഗ വിളകളും തെണ്ടും തെരളിയും വെച്ച് പരമ്പ് നിവർത്തി അതിൽ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിൻ തലമുറക്കാർ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങൾ വെച്ച് പൂർവ്വികരുടെ…
Read Moreകല്ലേലി കാവിൽ കർക്കടക വാവ് : 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം
konnivartha.com :999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) കർക്കടക വാവ് ബലി, പിതൃ തർപ്പണം, 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം , പര്‍ണ്ണശാല പൂജ, വാവൂട്ട് എന്നിവ 2024 ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വെളുപ്പിനെ 4. 30 മുതൽ നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി.പ്രകൃതി സംരക്ഷണ പൂജയോടെ പര്‍ണ്ണയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,…
Read More